HOME » NEWS » Corona »

Covid 19 | നിയന്ത്രണങ്ങൾക്ക് ഇളവ് നല്‍കാൻ സൗദി; പള്ളികൾ മെയ് 31ന് തുറക്കും

മക്ക ഒഴികെയുള്ള സ്ഥലങ്ങളിലെ പള്ളികൾ മെയ് 31 മുതൽ ആരാധനയ്ക്കായി തുറക്കും.

News18 Malayalam | news18-malayalam
Updated: May 27, 2020, 9:35 AM IST
Covid 19 | നിയന്ത്രണങ്ങൾക്ക് ഇളവ് നല്‍കാൻ സൗദി; പള്ളികൾ മെയ് 31ന് തുറക്കും
News18 Malayalam
  • Share this:
റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്താനൊരുങ്ങി സൗദി. കര്‍ഫ്യുവിലടക്കം നേരത്തെ തന്നെ ഇളവുകൾ അനുവദിച്ചുവെങ്കിലും സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന തരത്തിൽ ഇളവുകൾ വ്യാപകമാക്കാനാണ് പുതിയ തീരുമാനം. ഇതിനായി മൂന്നുഘട്ടങ്ങളായാകും നിയന്ത്രണങ്ങൾ നീക്കം ചെയ്യുക.


സൗദിയിൽ വൈറസ് വ്യാപനം ഇപ്പോഴും തുടരുന്നുണ്ട്. 76726 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 411 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 'മഹാമാരി ഇപ്പോഴും തുടരുന്നുണ്ട് വൈറസും ഉണ്ട് പക്ഷെ എങ്ങനെ നിയന്ത്രിക്കണം വൈറസ് വ്യാപനം എങ്ങനെ തടയണം എന്നതിനെക്കുറിച്ച് അറിവ് വന്നതിനാൽ സ്ഥിതി മുമ്പത്തെക്കാൾ മെച്ചമാണെന്നാണ് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതെന്നാണ് സൂചന.
You may also like:ട്രംപിനും ട്വിറ്ററിന്റെ പിടിവീണു; അദ്ദേഹത്തിന്റെ ട്വീറ്റുകളിലെ വസ്തുതകൾ തെറ്റാകാമെന്ന് മുന്നറിയിപ്പ് [news]പ്രവാസികളോട് ക്വറന്റീൻ ചെലവ് ചോദിക്കുന്നത് കാടത്തം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കെഎംസിസി [NEWS]FactCheck: രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ [NEWS]
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ഇങ്ങനെ

വൈറസ് വ്യാപനത്തെ തുടർന്ന് അടച്ച പള്ളികൾ തുറക്കുന്നു എന്നതാണ് ഇളവുകളിൽ ഏറ്റവും പ്രധാനം. മക്ക ഒഴികെയുള്ള സ്ഥലങ്ങളിലെ പള്ളികൾ മെയ് 31 മുതൽ ആരാധനയ്ക്കായി തുറക്കും.

മെയ് 30 മുതൽ കര്‍ഫ്യു ഇളവ് ചെയ്യും. 24 മണിക്കൂർ എന്നത് വൈകുന്നേരം മൂന്ന് മണി മുതൽ പിറ്റേന്ന് പുലർച്ചെ ആറ് മണിവരെയാക്കും.

നഗരങ്ങളിലേക്കും മറ്റ് പ്രവിശ്യകളിലേക്കുമുള്ള യാത്രാവിലക്ക് ഒഴിവാക്കും

കച്ചവടസ്ഥാപനങ്ങൾ, മാളുകൾ എന്നിവ തുറന്നു പ്രവർത്തിക്കാം

ആഭ്യന്തര വിമാന സർവീസുകൾ അനുവദിക്കും

പൊതു-സ്വകാര്യ മേഖലാ ജീവനക്കാർ ഓഫീസുകളിലെത്തണം

വിവാഹം, സംസ്കാര ചടങ്ങുകൾ എന്നിവയിൽ അൻപതിലധികം ആളുകൾ ഒത്തുകൂടാൻ പാടില്ല എന്ന നിയന്ത്രണം തുടരും

ജൂൺ 21ഓടെ കർഫ്യു പൂർണ്ണമായും പിൻവലിക്കാനാണ് തീരുമാനം.

കർഫ്യു പിൻവലിച്ചാലും സുരക്ഷ നിയന്ത്രണങ്ങൾ തുടരും. ജനങ്ങൾ പൊതുസ്ഥലത്ത് മാസ്ക് ധരിക്കുന്നത് തുടരണമെന്നാണ് നിർദേശം, സാമൂഹിക അകലം പാലിക്കുകയും വേണം.

ഹജ്ജ്, ഉംറ തീർഥാടനത്തിനുള്ള വിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുടരും


Published by: Asha Sulfiker
First published: May 27, 2020, 9:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories