നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • സ്കൂളുകൾ വീണ്ടും തുറക്കുന്നു; ചില സംസ്ഥാനങ്ങളിൽ കുട്ടികളുടെ കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക

  സ്കൂളുകൾ വീണ്ടും തുറക്കുന്നു; ചില സംസ്ഥാനങ്ങളിൽ കുട്ടികളുടെ കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക

  കുട്ടികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പഞ്ചാബിലാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ സ്‌കൂളുകള്‍ തുറന്ന ചില സംസ്ഥാനങ്ങളില്‍ കുട്ടികളില്‍ രോഗബാധ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പഞ്ചാബ്, ബീഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് കുട്ടികളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ജാര്‍ഖണ്ഡിലും ചണ്ഡീഗഡിലും ഈ സ്ഥിതിയില്ല.

   കുട്ടികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പഞ്ചാബിലാണ്. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 9.6 ശതമാനം വളര്‍ച്ചയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 2 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നിരുന്നു.

   മറ്റ് സംസ്ഥാനങ്ങളില്‍ അതായത് ബീഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കുട്ടികളിലെ പോസിറ്റിവിറ്റി വളര്‍ച്ച 2 മുതല്‍ 3 ശതമാനം വരെയാണ്.

   ജൂലൈ 26 മുതല്‍ ഗുജറാത്തില്‍ സ്‌കൂളുകള്‍ തുറന്നിരുന്നു. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഓഗസ്റ്റ് ആദ്യവാരം മുതല്‍ സ്‌കൂളുകള്‍ തുറന്നു. ബീഹാറില്‍ ഓഗസ്റ്റ് 16ന് ശേഷമാണ് സ്‌കൂളുകള്‍ തുറന്നത്.

   ആഗസ്റ്റ് 2ന് ശേഷം സ്‌കൂളുകള്‍ തുറന്ന ഉത്തരാഖണ്ഡിലെ മലയോര സംസ്ഥാനങ്ങളില്‍ കുട്ടികളില്‍ പോസിറ്റിവിറ്റി നിരകക്ക് കുറവാണ്. 1.9 ശതമാനം മാത്രമാണ് ഇവിടുത്തെ കുട്ടികളിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. സ്‌കൂളുകള്‍ വീണ്ടും തുറന്നതിനുശേഷം പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ ചില സംസ്ഥാനങ്ങളുമുണ്ട്. ആഗസ്റ്റ് 9 മുതല്‍ സ്‌കൂളുകള്‍ തുറന്ന ജാര്‍ഖണ്ഡില്‍ കുട്ടികളിലെ കോവിഡ് കേസുകളില്‍ 0.9 ശതമാനം കുറവുണ്ടായി.

   ഡല്‍ഹി, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. അങ്കണവാടി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ തെലങ്കാനയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതല്‍ തുറക്കും. ഈ വര്‍ഷം കോവിഡ് രണ്ടാം തരംഗത്തിന്റെ വലിയ വിപത്തിനെ നേരിട്ട ഡല്‍ഹി, ജാഗ്രത പാലിക്കുകയും ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

   9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് ഇന്ന് (സെപ്റ്റംബര്‍ 1) മുതല്‍ സ്‌കൂളിലെത്തിയുള്ള ക്ലാസുകള്‍ ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍, സെപ്റ്റംബര്‍ 8 മുതല്‍, 6 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ അനുവദിക്കും.

   12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഒക്ടോബറില്‍ സൈഡസ് കാഡിലയുടെ മൂന്ന് ഡോസായി നല്‍കുന്ന കോവിഡ് 19 ഡിഎന്‍എ വാക്‌സിന്‍ ഉപയോഗിച്ച് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളെ ലക്ഷ്യമിടുന്ന മൂന്നാം തരംഗത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും, കുട്ടികളില്‍ സ്വയം രൂപപ്പെടുന്ന പ്രതിരോധശേഷി അവരെ വൈറസില്‍ നിന്ന് സംരക്ഷിക്കുമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു.

   മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം മുതല്‍ അടച്ചിട്ടിരുന്ന സ്‌കൂളുകള്‍, കോവിഡ് രണ്ടാം തരംഗം കുറഞ്ഞതോടെയാണ് തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. ഈ സമയത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കാതിരുന്നാല്‍ അത് അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ ബാധിക്കുമെന്ന് ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
   Published by:Jayashankar AV
   First published: