Covid19| ആന്ധ്രയിൽ സ്കൂളുകൾ തുറന്നത് നവംബർ 2ന്; മൂന്നു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 575 വിദ്യാർത്ഥികൾക്കും 829 അധ്യാപകർക്കും
13 ജില്ലകളിലായി 829 അധ്യാപകർക്കും 575 വിദ്യാർത്ഥികൾക്കുമാണ് കോവിഡ് ബാധിച്ചത്.

(Representational image)
- News18 Malayalam
- Last Updated: November 6, 2020, 11:50 AM IST
അമരാവതി: കോവിഡിനെ തുടർന്ന് അടച്ചിരുട്ടിരുന്ന സ്കൂളുകൾ തുറന്നതിനു പിന്നാലെ ആന്ധ്രയിൽ നിരവധി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോവിഡ്. എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സ്കൂളുകൾ തുറന്നത്. ഒമ്പത് , പത്ത് ക്ലാസുകളാണ് തുറന്നത്. 13 ജില്ലകളിലായി 829 അധ്യാപകർക്കും 575 വിദ്യാർത്ഥികൾക്കുമാണ് കോവിഡ് ബാധിച്ചത്.
70,790 അധ്യാപകരും 95,763 വിദ്യാർത്ഥികളും ഇതുവരെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരായതിനാൽ കണക്കുകൾ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയും ഫലം വരാനുണ്ട്. അതേസമയം സ്ഥിതി ആശങ്കാജനകമല്ലെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും പാലിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. നവംബർ 2 ന് സ്കൂളുകൾ തുറക്കുന്നതിനുമുമ്പാണ് അധ്യാപകരെയും വിദ്യാർത്ഥികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. അതിനാൽ സ്കൂളുകൾ പുനരാരംഭിച്ചതിന് ശേഷമാണ് കേസുകള് വർധിച്ചതെന്ന പ്രചാരണം തെറ്റാണ്. സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് വിശ്വസിക്കരുതെന്ന് മാതാപിതാക്കളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്ന് സ്കൂൾ വിദ്യാഭ്യാസ കമ്മീഷണർ വി ചിന്ന വീരഭദ്രുഡു പറഞ്ഞു.
എന്നാൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കോവിഡ് പരിശോധനാ ഫലങ്ങൾ സ്കൂളുകളിൽ ചേരുന്നതിന് മുമ്പ് പരിശോധിക്കാത്തത് എന്തുകൊണ്ടെന്നചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
സംസ്ഥാനത്തൊട്ടാകെ 9.75 വിദ്യാർത്ഥികളാണ് 9,10 ക്ലാസുകളിലായി പഠിക്കുന്നത്. ഇതിൽ 3.93 ലക്ഷം വിദ്യാർത്ഥികളാണ് ക്ലാസുകളിൽ എത്തുന്നത്. 1.11 ലക്ഷം അധ്യാപകരിൽ 99,000 പേരും ക്ലാസെടുക്കാൻ എത്തിയെന്നും കണക്കുകൾ പറയുന്നു.
സ്ഥിതിഗതികൾ നിരീക്ഷിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ഒരു പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ മാത്രമേ സ്കൂളുകളിൽ പ്രവേശിപ്പിക്കൂ. കോവിഡ് പോസിറ്റീവ് ആയ അധ്യാപകരെയും വിദ്യാർത്ഥികളെയും ഉടൻ ഐസൊലേറ്റ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ആദിമുലപു സുരേഷ് പറഞ്ഞു. സ്കൂളുകൾ സമഗ്രമായി ശുദ്ധീകരിക്കുകയും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ജീവൻ വിലപ്പെട്ടതാണെന്നും എജുക്കേഷൻ കമ്മീഷൻ പറയുന്നു. സ്കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിനേക്കാളും വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ രക്ഷിതാക്കളിൽ പലർക്കും ഇപ്പോഴും കൊറോണ വൈറസിനെ കുറിച്ച് ആശങ്കയുണ്ട്.
You may also like: പ്രതിദിനക്കണക്കിൽ മുന്നിൽ കേരളം; ദിവസങ്ങൾക്ക് ശേഷം വീണ്ടും 50000 കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ
സ്കൂളുകൾ തുറക്കാതിരുന്നത് ഏറ്റവും കൂടുതൽ ബാധിച്ചത് ദരിദ്ര കുടുബംങ്ങളിലെ വിദ്യാർത്ഥികളേയാണ്. പലർക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. വിദൂര ഗ്രാമങ്ങളിലും ഗോത്ര വിഭാഗങ്ങളിലുമുള്ള പെൺകുട്ടികളെ വിദ്യാഭ്യാസം മുടങ്ങിയതോടെ വിവാഹം ചെയ്യിപ്പിക്കുന്ന പ്രവണതകൾ ഉണ്ടായെന്നും വീരഭദ്രുഡു പറയുന്നു.
നവംബർ 2 മുതലാണ് 9, 10, ഇന്റർമീഡിയറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തെ സർക്കർ സ്കൂളുകൾ തുറന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചവരെയാണ് ക്ലാസുകൾ നടക്കുന്നത്. നവംബർ 23 മുതൽ 6,7,8 ക്ലാസുകളും പ്രവർത്തനം ആരംഭിക്കും. 1 മുതൽ 5 വരെയുള്ള കുട്ടികൾക്ക് ഡിസംബർ 14 മുതൽ ക്ലാസുകൾ ആരംഭിക്കും.
കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാനത്ത് സ്കൂളുകൾ അടച്ചത്.
70,790 അധ്യാപകരും 95,763 വിദ്യാർത്ഥികളും ഇതുവരെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരായതിനാൽ കണക്കുകൾ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയും ഫലം വരാനുണ്ട്. അതേസമയം സ്ഥിതി ആശങ്കാജനകമല്ലെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും പാലിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.