നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഇന്ത്യയിലെ കോവിഡ് കേസുകള്‍ മെയ് പകുതിയോടെ വര്‍ദ്ധിക്കും; ഐഐടി ശാസ്ത്രജ്ഞര്‍

  Covid 19 | ഇന്ത്യയിലെ കോവിഡ് കേസുകള്‍ മെയ് പകുതിയോടെ വര്‍ദ്ധിക്കും; ഐഐടി ശാസ്ത്രജ്ഞര്‍

  മെയ് 11-15 വരെ കോവിഡ് രണ്ടാം തരംഗത്തില്‍ സജീവകേസുകളുടെ എണ്ണം 33-35 ലക്ഷം വരെ ഉയരുമെന്നും മെയ് അവസാനത്തോടെ കുത്തനെ കുറയുമെന്നുമാണ് കണ്ടെത്തല്‍

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ മെയ് പകുതിയോടെ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ഐഐടി ശാസ്ത്രജ്ഞര്‍. മെയ് 11-15 വരെ കോവിഡ് രണ്ടാം തരംഗത്തില്‍ സജീവകേസുകളുടെ എണ്ണം 33-35 ലക്ഷം വരെ ഉയരുമെന്നും മെയ് അവസാനത്തോടെ കുത്തനെ കുറയുമെന്നുമാണ് കണ്ടെത്തല്‍. അതേസമയം ഏപ്രില്‍ 25-30 ഓടെ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുമെന്നും കാണ്‍പൂരിലെയും ഹൈദരാബാദിലെയും ഐഐടി ശാസ്ത്രജ്ഞര്‍ പറയുന്നു.

   'മെയ് 11-15 കാലയളവില്‍ രാജ്യത്ത് 33-35 ലക്ഷം സജീവകേസുകള്‍ ഉയരുമെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്നാല്‍ മെയ് അവസാനത്തോടെ ഈ വര്‍ദ്ധനവില്‍ കുറവുണ്ടാകും'' ഐഐടി കാണ്‍പൂരിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ് വിഭാഗം പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

   Also Read- Covid 19 | 'കോവിഡ് പോരാട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ'; പ്രധാനമന്ത്രി

   മഹാമാരിയുടെ ഗതി പ്രവചിക്കുന്നതിനായി മൂന്നു പാരമീറ്റര്‍ ആണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു ഒന്നാമത്തേത് ബീറ്റ അഥവാ കോണ്‍ടാക്ട് റേറ്റ് എന്ന് വിളിക്കുന്നു. ഇത് പ്രതിദിനം എത്രപേര്‍ക്ക് രോഗം ബാധിക്കുന്നുവെന്ന് അളക്കുന്നു. മറ്റ് രണ്ടു പാരമീറ്ററുകളില്‍ ഒന്ന് മഹാമാരിയുടെ എക്‌പോഷര്‍ ആണ് മറ്റൊന്ന് എപ്‌സിലോണ്‍. ഇത് കണ്ടെത്തിയതും കണ്ടെത്താതുമായി കേസുകളുടെ അനുപാതത്തെ സൂചിപ്പിക്കുന്നു.

   അതേസമയം രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2263 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.

   Also Read-Vaccine Challenge | രണ്ടു ദിവസംകൊണ്ട് ഒരു കോടിയിലേറെ രൂപ; വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് കേരളം

   രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയര്‍ന്നു. മരണ സംഖ്യ 1,86,920 ആയി. നിലവില്‍ ഇന്ത്യയില്‍ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു. രാജ്യത്ത് 13,54,78,420 പേര്‍ ഇതുവരെ വാക്സിനേഷന്‍ സ്വീകരിച്ചു.

   കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 67,013 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്ക് പുറമേ കേരള, തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിക്ക ആശുപത്രികളും കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്.
   Published by:Jayesh Krishnan
   First published:
   )}