നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid | ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് കോവിഡ്; കോഴിക്കോട് നഗരത്തിലെ 3 വാർഡുകൾ കണ്ടൈൻമെന്‍റ് സോണായി

  Covid | ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് കോവിഡ്; കോഴിക്കോട് നഗരത്തിലെ 3 വാർഡുകൾ കണ്ടൈൻമെന്‍റ് സോണായി

  ഫ്ലാറ്റിലെ 31 താമസക്കാരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കോഴിക്കോട്: ഉറവിടം തിരിച്ചറിയാനാവത്ത കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നഗരത്തിൽ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി. ജൂൺ 27-ന് ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനും കല്ലായി സ്വദേശിനിയായ ​ഗ‍ർഭിണിക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കോഴിക്കോട് ന​ഗരത്തിൽ ജാഗ്രത ശക്തമാക്കുന്നത്.

  പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് കോർപറേഷനിലെ 56, 62, 66 വാര്‍ഡുകളും ഒളവണ്ണ പഞ്ചായത്തിലെ പത്തൊന്‍പതാം വാർഡും കണ്ടൈൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. എല്ലാ വാര്‍ഡുകളില്‍ നിന്നും നാളെ 300 സാമ്പിളുകൾ വീതം പരിശോധനയ്ക്ക് അയക്കും. ഇനിയൊരറിയിപ്പുണ്ടാകും വരെ കോഴിക്കോട് രാഷ്ട്രീയ, സാoസ്കാരിക യോഗങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല.
  TRENDING:തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസുകാര്‍ക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി [NEWS]സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്; ഒരു മരണം, 75 പേര്‍ രോഗമുക്തരായി [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
  ജൂൺ 27-ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വെള്ളയിൽ സ്വദേശി കൃഷ്ണനാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രഥമിക പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ സിഐ അടക്കം ഏഴ് ഉദ്യോ​ഗസ്ഥ‍ർ ക്വാറന്‍റീനിൽ പ്രവേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ആലപ്പുഴ എന്‍ഐവി ലാബില്‍ നിന്നുള്ള പരിശോധനഫലവും പോസിറ്റീവായത്. ഇതേത്തുടർന്നാണ് കോ‍ർപറേഷൻ പരിധിയിലെ മൂന്ന് വാ‍ർഡുകൾ കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.

  പിടി ഉഷ റോഡിലെ ഫ്ലാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണന് ഇവിടെ നിന്നാവാം രോഗ ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നെത്തിയവർ ഇവിടെ  ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്നു. ഈ ഫ്ലാറ്റിലെ 31 താമസക്കാരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൃഷ്ണന്‍റെ അടുത്ത ബന്ധുക്കളുടെയും അയൽവാസികളുടേയും സാമ്പിളുകളുംപരിശോധനയ്ക്ക് അയക്കും. ഇയാൾ മരിച്ച ദിവസം തൊണ്ണൂറോളം പേര്‍ വീട്ടിലെത്തിയിരുന്നു.

  ജില്ലയിൽ ഇന്ന് ആകെ നാല് പേ‍ർക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ കല്ലായി സ്വദേശിനിയായ ​ഗ‍ർഭിണിക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.  അതേസമയം ഉറവിടം കണ്ടെത്താനായിട്ടില്ല. 30 വയസുള്ള യുവതി ജൂണ്‍ 23-ന് പരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ഇവിടെ നിന്നുള്ള നിർദ്ദേശമനുസരിച്ച് ജൂണ്‍ 24ന് മെഡിക്കല്‍ കോളേജിന് സമീപമുളള ഡി.ഡി.ആര്‍.സിയില്‍ കോവിഡ് പരിശോധനയ്ക്ക് സ്രവം നൽകി. തുടർന്ന് 25 ന് സ്വന്തം വീട്ടില്‍ നിന്നും പന്നിയങ്കരയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തി. പരിശോധനാഫലം കാണിക്കുന്നതിന് അന്നുതന്നെ സ്വന്തം കാറില്‍ സ്വകാര്യ ആശുപത്രിയിലെത്തുകയും അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. 26 ന് പ്രസവിച്ചു. പ്രസവത്തിനു ശേഷം നടത്തിയ  സ്രവപരിശോധനയും പോസിറ്റീവാണ്. ഇവരുടെ ബന്ധുക്കളുടേയും കുഞ്ഞിന്‍റെയും സ്രവപരിശോധന ഫലം നാളെ ലഭിക്കും.
  First published:
  )}