HOME » NEWS » Corona » SERUM INSTITUTE HAS REDUCED THE PRICE OF COVSHIELD VACCINE BY 25 PERCENT

Covid Vaccine | സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്‌സിന്റെ വില 25 ശതമാനം കുറച്ചു

സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നല്‍കാന്‍ നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായാണ് കുറച്ചത്

News18 Malayalam | news18-malayalam
Updated: April 28, 2021, 6:23 PM IST
Covid Vaccine | സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്‌സിന്റെ വില 25 ശതമാനം കുറച്ചു
Covishield
  • Share this:
ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡ് വാക്‌സിന്റെ വില കുറച്ചു. സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നല്‍കാന്‍ നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായാണ് കുറച്ചത്. 'സംസ്ഥാനങ്ങള്‍ വിതരണം നിശ്ചയിച്ചിരുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ വിലയില്‍ 25 ശതമാനം കുറച്ചു. 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചുകൊണ്ട് വാക്‌സിന്റെ പുതിയ വില പ്രാബല്യത്തില്‍ വരും' അദാര്‍ പൂനെവാല അറിയിച്ചു.

വാക്‌സിന്റെ വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഫണ്ട് നഷ്ടപ്പെടാതെയിരിക്കുകയും കൂടുതല്‍ വാക്‌സിനേഷന്‍ നടക്കാനും സഹായിക്കുമെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു. അതേസമയം വാക്‌സിന്‍ നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് വാക്‌സിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയത്തിന് കീഴില്‍ മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.

Also Read- Covid Vaccine | കോവിന്‍ ആപ്പില്‍ സാങ്കേതിക തകരാര്‍; രജിസ്‌ട്രേഷന്‍ തടസ്സപ്പെട്ടു

45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കുന്നത് തുടരാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം കോവിഡ് വാക്‌സിന്റെ വില സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

വാക്‌സിന്റെ പുതിയ വിലകള്‍ കമ്പനികള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മെയ് ഒന്നു മുതല്‍ ഈ വിലകള്‍ക്കായിരിക്കും വാക്‌സിന്‍ ലഭ്യമാകുക. 'വാക്‌സിനേഷന്‍ ഡ്രൈവ് മുമ്പത്തെപ്പോലെ തുടരും മുന്‍ഗണന വിഭാഗത്തിന് നേരത്തെ നിശ്ചയിച്ചപ്പോലെ സൗജന്യ വാക്‌സിനേഷന്‍ നല്‍കും' ഏപ്രില്‍ 19ലെ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

ഓക്‌സ്ഫഡ്-അസ്ട്രസെനക വാക്‌സിനായ കോഴിഷീല്‍ഡിന് സംസ്ഥാന സര്‍ക്കാരിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയും നിശ്ചയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 150 രൂപയും ആണ് ഈടാക്കാനാണ് നിശ്ചയിച്ചത്. 'ഇന്ന് വിപണിയില്‍ വാങ്ങാനാവുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്' സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. എന്നാല്‍ ആഗോളതലത്തില്‍ പ്രാരംഭ വില ഏറ്റവും താഴ്ന്നതാണ്. ഇത് വാക്‌സിന്‍ നിര്‍മ്മാണത്തിനായി ആ രാജ്യങ്ങള്‍ നല്‍കിയ മുന്‍കൂര്‍ ധനസാഹയത്തിനെ അടിസ്ഥാനമാക്കിയാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപയും ആണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് ഭാരത് ബയോടെക് മാനേജിങ് ഡയറക്ടര്‍ കൃഷ്ണ എം ഒരു പ്രസ്താവനയില്‍ പറയുന്നു.
Published by: Jayesh Krishnan
First published: April 28, 2021, 6:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories