HOME » NEWS » Corona » SERUM INSTITUTE TO FILE 100 CRORE DEFAMATION CASE AGAINST VOLUNTEER WHO SAYS VACCINE LEFT HIM ILL AS

COVID-19 Vaccine | വാക്സിൻ പരീക്ഷണത്തെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് ആരോപണം; വോളന്‍റിയർക്കെതിരെ 100കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് കൊറോണ വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിൽ പങ്കെടുത്ത ചെന്നൈ സ്വദേശിയായ നാൽപ്പതുകാരനാണ് ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്.

News18 Malayalam | news18-malayalam
Updated: November 30, 2020, 9:35 AM IST
COVID-19 Vaccine | വാക്സിൻ പരീക്ഷണത്തെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് ആരോപണം; വോളന്‍റിയർക്കെതിരെ 100കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട്
covid vaccine
  • Share this:
ന്യൂഡൽഹി: കോവിഡ് വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുവെന്ന വോളണ്ടിയറുടെ ആരോപണങ്ങൾക്കെതിരെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വിദ്വേഷം ഉയർത്തി തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങളാണ് ഇയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് കമ്പനി ആരോപിക്കുന്നത്. ഇത്തരം തെറ്റായ വാദങ്ങള്‍ ഉയർത്തിയ ആൾക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്.

Also Read-വാക്സിൻ ഗവേഷണ കേന്ദ്രങ്ങളിലെ സന്ദർശനം; പ്രധാനമന്ത്രിയെ പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ്

ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് കൊറോണ വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിൽ പങ്കെടുത്ത ചെന്നൈ സ്വദേശിയായ നാൽപ്പതുകാരനാണ് ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. വാക്സിൻ പരീക്ഷണത്തെ തുടർന്ന് തനിക്ക് നാഡീസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി എന്നാരോപിച്ച ഇയാൾ അ‍ഞ്ചുകോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.

Also Read-Covid Vaccine | ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിൻ 60 ശതമാനം ഫലപ്രദം; ഇത് WHO മാനദണ്ഡത്തിനും മുകളിലെന്ന് ഭാരത് ബയോടെക്

വിഷയത്തിൽ പ്രതികരിച്ച സിറം ഇൻസ്റ്റിറ്റ്യൂട്ട്, വോളണ്ടിയറുടെ സ്ഥിതിയിൽ അനുകമ്പയുണ്ടെന്നും എന്നാൽ അയാളുടെ ആരോഗ്യനിലയും വാക്സിൻ പരീക്ഷണവുമായി ഒരു ബന്ധവുമില്ലെന്നാണ് അറിയിച്ചത്. അയാളുടെ ആരോഗ്യ പ്രശ്നങ്ങളുടെ പഴി, കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് മേൽ തെറ്റായി ചുമത്തുകയാണെന്നും മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നുമായിരുന്നു അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ മാനനഷ്ട കേസിനും ഒരുങ്ങുന്നത്.

'അയാളുടെ ആരോഗ്യപരമായ പ്രശ്നങ്ങൾ വാക്സിൻ പരീക്ഷണം മൂലമുണ്ടായതല്ലെന്ന് മെഡിക്കൽ ടീം പ്രത്യേകമായി തന്നെ എടുത്തു പറഞ്ഞിരുന്നു.അതേക്കുറിച്ച് വ്യക്തമായ ധാരാണയുണ്ടായിട്ടും തെറ്റായ ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച് കമ്പനിയെ അപകീർത്തിപ്പെടുത്താനാണ് ഇയാൾ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ വ്യക്തമാക്കി.


നൂറുകോടി രൂപയുടെ മാനനഷ്ടക്കേസിനാണ് കമ്പനി ഒരുങ്ങുന്നത്. അത്തരം അവകാശവാദങ്ങൾ ഇനിയും ഉയര്‍ന്നാലും അതിനെയെല്ലാം എതിർക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Published by: Asha Sulfiker
First published: November 30, 2020, 9:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading