നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കൂടുതല്‍ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക; ഡല്‍ഹി സര്‍ക്കാരിനോട് ഹൈക്കോടതി

  Covid 19 | കൂടുതല്‍ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക; ഡല്‍ഹി സര്‍ക്കാരിനോട് ഹൈക്കോടതി

  കോവിഡ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് കോവിഡ് പോസിറ്റിവ് രേഖ ആവശ്യപ്പെടരുതെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു

  Representative photo

  Representative photo

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിന് നിര്‍ദേശങ്ങളുമായി ഹൈക്കോടതി. കോവിഡ് പരിശോധ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കോവിഡ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് കോവിഡ് പോസിറ്റിവ് രേഖ ആവശ്യപ്പെടരുതെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

   കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ പ്രതിദിനം 24,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പരിശോധന കേന്ദ്രങ്ങളില്‍ വലിയ തിരക്ക് നേരിടുന്ന സാഹചര്യത്തിലാണ് ടെസ്റ്റിംഗ് സെന്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. സാമ്പിള്‍ ശേഖരണ പ്രക്രിയ സുഗമമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മിത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

   Also Read- Covid 19 | കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കര്‍ണാടകയില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

   നേരത്തെ നടത്തിയിരുന്ന ഒരു ലക്ഷത്തിലധികം പരിശോധനകളില്‍ നിന്ന് 60,000 ആയി കുറഞ്ഞെന്ന് അഭിഭാഷകര്‍ അവകാശപ്പെട്ടു. അതേസമയം കോവിഡ് ബാധിച്ച രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടരുതെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജിയിലാണ് വാദം കേട്ടത്.

   എന്നാല്‍ കോവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് കോവിഡ് പോസിറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ നിര്‍ബന്ധിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഏപ്രില്‍ 23ന് നഗരത്തിലെ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

   Also Read-'നമ്മുടെ ജീവന്റെ വിലയുടെ ലാഭം 1,11,100 കോടി, കേന്ദ്രം എന്താണ് ചെയ്യുന്നത്'; വാക്സിൻ കണക്ക് നിരത്തി രാഹുല്‍ മാങ്കൂട്ടത്തിൽ

   അതേസമയം രാജ്യത്ത് കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ചവരുടെ എണ്ണം 2,812 ആയി. രാജ്യത്തെ ആശുപത്രികള്‍ കോവിഡ് രോഗികളാല്‍ നിറയുന്ന കാഴ്ച്ചയാണ് കാണുന്നത്.

   ഇതിനകം പല ആശുപത്രികളും ഓക്‌സിജന്റെ അപര്യാപ്തത മൂലം വീര്‍പ്പുമുട്ടുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,812 രോഗികള്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,95, 123 ആയി. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

   832 പേരാണ് ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്. ഡല്‍ഹിയില്‍ 350 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്തെ മൊത്തം പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയും കേരളവും ഉള്‍പ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 18.75 ശതമാനമാണ് പുതിയ കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 66,191, ഉത്തര്‍പ്രദേശ്- 35,311, കര്‍ണാടക-34,804, കേരളം- 28,469, ഡല്‍ഹി-22,933 എന്നിങ്ങനെയാണ് ഇന്നലത്തെ കണക്കുകള്‍.
   Published by:Jayesh Krishnan
   First published:
   )}