നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • മെഡിക്കൽ കോളേജിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് SFI വിജയാഘോഷം; അൻപതോളം മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരേ കേസ്

    മെഡിക്കൽ കോളേജിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് SFI വിജയാഘോഷം; അൻപതോളം മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരേ കേസ്

    മഹാമാരിയെ കുറിച്ച് ഏറ്റവും നന്നായി അറിയുന്ന ആളുകൾ തന്നെയാണ് ഈ ആഘോഷത്തിൽ അണിനിരന്നത്. ലൈബ്രറി ബ്ലോക്കിന് മുന്നിൽ ആയിരുന്നു ഇരുന്നൂറിൽ അധികം വിദ്യാർത്ഥികൾ ആഘോഷത്തിനായി ഒത്തു ചേർന്നത്.

    വിജയാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന്

    വിജയാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന്

    • Share this:
      കോട്ടയം: കോവിഡ് നിയന്ത്രങ്ങൾ കാറ്റിൽ പറത്തി എസ എഫ് ഐയുടെ ആഘോഷ പ്രകടനം. കോട്ടയം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിലാണ് നിയന്ത്രണങ്ങൾക്ക് പുല്ലുവില കൽപ്പിച്ചു ഇരുനൂറിലധികം വിദ്യാർത്ഥികൾ അണി നിരന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. കോളജ് ആഘോഷം സംബന്ധിച്ച വിവരങ്ങൾക്ക് പ്രിൻസിപ്പലിന് പൊലീസ് കത്ത് നൽകി. സംഭവം വിവാദമായതോടെ കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചു.

      Also Read- രാത്രി കര്‍ഫ്യൂവില്‍ തറാവീഹ് നിസ്‌കാരത്തിനായി ഇളവ്; തുടങ്ങുക രാത്രി 9.30 മുതല്‍

      ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും കർശന വിലക്കുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോകുന്നതിന് ഇടയാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയുള്ള ഈ വിജയാഘോഷം. അതും കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളാണ് ഇത്തരമൊരു പ്രവൃത്തിക്ക് മുതിർന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. എം ബി ബി എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സർവശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയം എസ എഫ് ഐ ആഘോഷമാക്കുകയായിരുന്നു.

      Also Read- Covid 19 | സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു; തീരുമാനം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേത്

      മഹാമാരിയെ കുറിച്ച് ഏറ്റവും നന്നായി അറിയുന്ന ആളുകൾ തന്നെയാണ് ഈ ആഘോഷത്തിൽ അണിനിരന്നത്. ലൈബ്രറി ബ്ലോക്കിന് മുന്നിൽ ആയിരുന്നു ഇരുന്നൂറിൽ അധികം വിദ്യാർത്ഥികൾ ആഘോഷത്തിനായി ഒത്തു ചേർന്നത്. ബ്ലോക്കിന്റെ ഇരു നിലകളിലും നടുമുറ്റത്തും ആഘോഷം പൊടിപൊടിച്ചു. കൊറോണയുടെ ആശങ്കൾ നിലനിൽക്കെ മെഡിക്കൽ വിദ്യാർത്ഥികളുടെ ആഘോഷങ്ങൾക്ക് എതിരെ വലിയ വിമർശനം ആണ് ഉയരുന്നത് .സംഭവം വിവാദമായതോടെ കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചു.

      Also Read- Covid 19 | കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

      പൊലീസ് ശേഖരിച്ച ആഹ്ളാദ പ്രകടനത്തിന്റെ ദൃശ്യങ്ങളില്‍നിന്ന് ആളുകളെ തിരിച്ചറിഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്യും. അധ്യാപകരുടെ വിലക്ക് മറികടന്നാണോ വിദ്യാര്‍ഥികളുടെ നടപടിയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകന്‍ എന്നിവര്‍ക്ക് നോട്ടിസ് നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുണ്ടാകും. യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശനിയാഴ്ച രാത്രിയായിരുന്നു ആഹ്ളാദപ്രകടനം.

      Also Read- Reliance കോവിഡ് ബാധിത സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം റിലയൻസ് വർധിപ്പിക്കുന്നു
      Published by:Rajesh V
      First published: