HOME » NEWS » Corona » SHANE NIGAM PRAISES PRIME MINISTER FOR MAKING THE VACCINE FREE SAYS

Free Covid Vaccines| 'വാക്സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങള്‍': ഷെയ്ൻ നിഗം

'ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍'

News18 Malayalam | news18-malayalam
Updated: June 7, 2021, 9:06 PM IST
Free Covid Vaccines| 'വാക്സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങള്‍': ഷെയ്ൻ നിഗം
ഷെയിൻ നിഗം
  • Share this:
തിരുവനന്തപുരം: വാക്സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടൻ ഷെയ്ൻ നിഗം. 'ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍'- ഫേസ്ബുക്ക് പോസ്റ്റിൽ ഷെയ്ൻ നിഗം കുറിച്ചു.

നേരത്തെ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്. രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു.

ജൂൺ 21 മുതൽ രാജ്യത്ത് 18 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ

സുപ്രധാന പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ജൂൺ 21 മുതൽ രാജ്യത്ത് സൗജന്യ വാക്സിൻ നിലവിൽ വരും. 18 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്വകാര്യ ആശുപത്രികൾക്കും സൗജന്യമായി വാക്സിൻ നൽകും.

സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന അമ്പത് ശതമാനം കൂടി കേന്ദ്രസർക്കാർ ഏറ്റെടുത്തു. ഇനി സംസ്ഥാനങ്ങൾക്ക് വാക്സിനു വേണ്ടി പണം മുടക്കേണ്ടി വരില്ല. വാക്സിന്റെ ചെലവ് പൂർണമായും കേന്ദ്രസർക്കാർ ആയിരിക്കും നിർവഹിക്കുക.


സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാം. സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബർ വരെ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു. വാക്സിനേഷൻ ചെലവ് പൂർണമായും കേന്ദ്ര സർക്കാർ വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും കേന്ദ്രം സൗജന്യമായി വാക്സിൻ നൽകും. കൂടാതെ സ്വകാര്യ ആശുപത്രികളിലെ വാക്സിനുകളുടെ നിരക്ക് കുറച്ചു. 150 രൂപയ്ക്ക് വാക്സിൻ ലഭ്യമാകും.

വാക്സിനേഷൻ നടപടികളെ രാഷ്ട്രീയമായ വിലപേശലായി സംസ്ഥാനങ്ങൾ കാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ ചെലവ് പൂർണമായും കേന്ദ്രം വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജൂൺ 21 മുതൽ കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിൻ നയം നിലവിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാക്സിനേഷൻ നയം രൂപീകരിച്ചത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾക്ക് മുൻഗണന നൽകി. മുൻഗണനക്രമം തീരുമാനിച്ചതും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമാണ്. വക്സിൻ സംഭരണം കേന്ദ്രസർക്കാർ നടത്തും. സൗജന്യ വാക്സിൻ കേന്ദ്രം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Published by: Anuraj GR
First published: June 7, 2021, 9:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories