നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഇലക്ട്രിക് ഫാന്‍ കടകള്‍, പുസ്തകശാലകള്‍, മൊബൈൽ റീചാർജിംഗ് കേന്ദ്രങ്ങൾ തുറക്കാം; ഇളവ് അനുവദിച്ച് കേന്ദ്രം

  ഇലക്ട്രിക് ഫാന്‍ കടകള്‍, പുസ്തകശാലകള്‍, മൊബൈൽ റീചാർജിംഗ് കേന്ദ്രങ്ങൾ തുറക്കാം; ഇളവ് അനുവദിച്ച് കേന്ദ്രം

  Lockdown | പ്രായമായവരെ പരിചരിക്കാനുള്ളവരുടെ സേവനവും അനുവദിക്കും

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. പാലും പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ക്കും അനുമതിയുണ്ട്. ഇതോടൊപ്പം മൊബൈൽ റീച്ചാർജ്ജ് കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വിൽക്കുന്ന ബുക്ക് ഷോപ്പുകൾക്കും ഇലക്ട്രിക് ഫാൻ കടകൾക്കും ഇളവ് അനുവദിച്ചു. പ്രായമായവരെ പരിചരിക്കാനുള്ളവരുടെ സേവനവും അനുവദിക്കും

   കൃഷിസാമഗ്രികള്‍, തേനീച്ചക്കൂടുകള്‍, തേന്‍-തേനുത്പന്നങ്ങള്‍ എന്നിവയുടെ സംസ്ഥാന-സംസ്ഥാനാന്തര കടത്ത്, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങള്‍, കാര്‍ഷികോത്പന്നങ്ങള്‍ സൂക്ഷിക്കുന്ന 'പാക്ക് ഹൗസു'കള്‍ക്കുവേണ്ട സാമഗ്രികളുടെ കയറ്റുമതി-ഇറക്കുമതി, വിത്തുകളുടെയും ഹോര്‍ട്ടികള്‍ച്ചര്‍ ഉത്പന്നങ്ങളുടെയും പരിശോധനയും സംസ്‌കരണവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍, ഫോറസ്ട്രി ഓഫീസുകള്‍, വനവത്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് വരാനും പോകാനുമുള്ള സൗകര്യം എന്നിവയ്ക്കാണ് ഇളവ് നല്‍കിയിട്ടുള്ളത്.

   BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]

   എന്നാൽ, ഓഫീസുകൾ, വർക്ക് ഷോപ്പുകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ സമൂഹ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. നേരത്തെ ബുക്ക് ഷോപ്പുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ കേന്ദ്രം രംഗത്ത് വന്നിരുന്നു. വരും ദിവസങ്ങളിലും കൂടുതൽ ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചേക്കും. മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് ഇത് മെയ് മൂന്നാം തീയതി വരെ നീട്ടുകയായിരുന്നു.   First published:
   )}