HOME » NEWS » Corona » SII SEEKS PERMISSION TO MANUFACTURE SPUTNIK V VACCINE

സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിൽ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

നിലവില്‍ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്പുട്‌നിക്-V വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 3, 2021, 3:35 PM IST
സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിൽ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
News18
  • Share this:
പുണെ: റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്-V  ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ.). ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കിയതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. ടെസ്റ്റ് അനാലിസിസിനും പരീക്ഷണത്തിനുമുള്ള അനുമതിയും സെറം തേടിയിട്ടുണ്ട്. നിലവില്‍ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്പുട്‌നിക്-V വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്.

Also Read ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബലാത്സംഗ കേസ് നൽകിയ 35കാരി അറസ്റ്റിൽ

ജൂണ്‍ മാസത്തില്‍ പത്തുകോടി കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് നേരത്തെതന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.

കോവിഡ് മരുന്ന് പൂഴ്ത്തി വെച്ച സംഭവം; ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാർ

ന്യൂഡൽഹി: കോവിഡ് 19 ചികിത്സയ്ക്കുള്ള മരുന്ന് പൂഴ്ത്തിവെച്ച സംഭവത്തിൽ ഡൽഹിയിലെ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന് കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ ബി ജെ പി എംപി കൂടിയായ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്‍റെ പേരിലുള്ള ഫൗണ്ടേഷനാണ് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫാബിഫ്ലു മരുന്ന് പൂഴ്ത്തിവെച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ഡ്രഗ് കൺട്രോളർ ഡൽഹി ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്.

Also Read 'വിവാഹേതര ബന്ധമുള്ള യുവതി ഒരു മോശം അമ്മയല്ല': പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഗൗതം ഗംഭീർ അടക്കമുള്ള രാഷ്ട്രീയക്കാർ വലിയ തോതിൽ കോവിഡ് മരുന്നും വാക്സിനും വാങ്ങിക്കൂട്ടിയത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡ്രഗ് കൺട്രോളറോട് നേരത്തെ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രഗ് കൺട്രോളർ ഇന്ന് ഡൽഹി ഹൈക്കോടതിയിൽ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.

'ഗൗതം ഗംഭീർ അത് ചെയ്തത് ആവശ്യക്കാരെ സഹായിക്കാൻ വേണ്ടിയായിരിക്കും. എന്നാൽ ഉത്തരവാദിത്തബോധമുള്ള ഒരു നിലപാടായിരുന്നില്ല അത്? മറ്റുള്ളവർക്ക് വാക്സിൻ ലഭ്യമാകുന്നില്ലെന്ന് അദ്ദേഹത്തിന് അറിയില്ലേ?' ജസ്റ്റിസുമാരായ വിപിൻ സംഘിയും ജാസ്മീത് സിംഗും പറഞ്ഞു.

ആം ആദ്മി പാർട്ടി എം.എൽ.എ മാരായ പ്രീതി തോമറും പ്രവീൺ കുമാറും വൻതോതിൽ കോവിഡ് മരുന്നുകൾ ശേഖരിക്കുന്നുവെന്ന ആരോപണവും അന്വേഷിക്കാൻ ഹൈക്കോടതി ഡ്രഗ് കോൺട്രോളർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ്​ ചികിത്സക്കായി നൽകുന്ന ആൻറി വൈറൽ മരുന്നായ ഫാബിഫ്ലു അമിതമായി വാങ്ങി ശേഖരിച്ചതിനെ കുറിച്ച് ഗൗതം ഗംഭീറിൽനിന്ന്​ ഡൽഹി പൊലീസും​ വിശദീകരണം തേടിയിരുന്നു. ഗൗതം ഗംഭീറിന്‍റെ ഓഫിസിൽ നിന്ന്​ ധാരാളമായി ഫാബിഫ്ലു വിതരണം ചെയ്യുന്നത്​ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്​ ഡൽഹി പൊലീസ് സംഭവത്തിൽ ഇടപെട്ടത്. 'എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്​. എനിക്ക്​ സാധ്യമായ വഴികളിലൂടെയെല്ലാം ഡൽഹിയെയും അവിടുത്തെ ജനങ്ങളെയും സേവിക്കും' -ഗൗതം ഗംഭീർ പിന്നീട് മാധ്യമങ്ങളോട്​ പറഞ്ഞു. വിപണിയിൽ ക്ഷാമമുള്ള ഫാബിഫ്ലു ഡൽഹി പുസ റോഡിലെ ഗൗതം ഗംഭീറിന്‍റെ ഓഫിസിൽ നിന്ന്​ രാവിലെ 10 മുതൽ വൈകീട്ട്​ നാല്​ വരെയാണ്​ വിതരണം ചെയ്​തിരുന്നത്​.

Also Read കർണാടകയിൽ ലോക്ക്ഡൗൺ ജൂണ്‍ 14വരെ നീട്ടി

അതിനിടെ കർണാടകത്തിൽ ലോക്ക്ഡൗൺ ഈ മാസം 14വരെ നീട്ടി. മെയ് 10നാണ് കർണാടകയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. അത് പിന്നീട് രണ്ട് തവണ നീട്ടി. 30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.

ഉയര്‍ന്ന നിരക്കിലുള്ള കോവിഡ് പോസിറ്റിവിറ്റി, മരണ നിരക്കുകള്‍ എന്നിവ കാരണമാണ് ലോക്ക്ഡൗൺ നീട്ടിയത്. ''ആരോഗ്യം, ജീവിതം, ഉപജീവനമാര്‍ഗം എന്നിവയാണ് ഞങ്ങളുടെ മുന്‍ഗണന. ഇത് മനസില്‍ വച്ചുകൊണ്ട്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെയാകുക, പ്രതിദിന കേസുകള്‍ അയ്യായിരത്തില്‍ താഴെയാവുക, കേസ് മരണനിരക്ക് (സിഎഫ്ആര്‍) ഒരു ശതമാനത്തില്‍ താഴെയാവുക എന്നിവ നേടും വരെ ലോക്ക്ഡൗണ്‍ തുടരുകയെന്നതാണ് മാര്‍ഗം,”സാങ്കേതിക ഉപദേശക സമിതി തലവനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. എം.കെ.സുദര്‍ശന്‍ പറഞ്ഞു.

 Also Read- ഇന്ത്യയിലെയും ലോകത്തിലെയും COVID-19 വാക്‌സിനുകളെ കുറിച്ച് അറിയാം 


പ്രതിദിന കേസുകളുടെ എണ്ണം മേയ് തുടക്കത്തിലുണ്ടായിരുന്ന അന്‍പതിനായിരത്തില്‍നിന്ന് 15,000 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആകെയുള്ള 30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിനു മുകളിലാണ്. 10 ജില്ലകളില്‍ ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതലുണ്ട്. ഏഴു ദിവസത്തെ സംസ്ഥാന ശരാശരി ടിപിആര്‍ 14 ശതമാനമാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. മേയ് 31 ന് 3.24 ശതമാനമായിരുന്നു കര്‍ണാടകയിലെ സിഎഫ്ആര്‍. 18 ജില്ലകളില്‍ സിഎഫ്ആര്‍ ഒരു ശതമാനത്തിനു മുകളിലായിരുന്നു.


Published by: Aneesh Anirudhan
First published: June 3, 2021, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories