ബോളിവുഡ് ഗായിക കനിക കപൂറിന്റെ രണ്ടാം പരിശോധനാഫലവും പോസിറ്റീവ്. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലുള്ള കനികയുടെ ആദ്യ പരിശോധനാഫലത്തെ കുറിച്ച് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, കനിക കപൂർ കഴിഞ്ഞ ദിവസം ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. തനിക്ക് നൽകിയ മുറിയിൽ കൊതുകുശല്യമാണെന്നും തന്നോട് ആശുപത്രി ജീവനക്കാർ കുറ്റവാളിയോടെന്ന പോലെ പെരുമാറുന്നു എന്നുമാണ് കനികയുടെ പരാതി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് കനിക ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്.
“ഞാൻ രാവിലെ 11 മണി മുതൽ ഇവിടെയുണ്ട്. എനിക്ക് ചെറിയ ഒരു കുപ്പി വെള്ളമാണ് കുടിക്കാൻ നൽകിയത്. കഴിക്കാൻ എന്തെങ്കിലും തരാൻ ഞാൻ ഇവരോട് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ എനിക്ക് ആകെ രണ്ട് ഏത്തപ്പഴങ്ങളും പ്രാണികൾ ഉള്ള ഒരു ഓറഞ്ചുമാണ് ഇവർ നൽകിയത്. എനിക്ക് നന്നായി വിശക്കുന്നു. കഴിക്കേണ്ട മരുന്ന് പോലും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. എനിക്ക് പനിയുള്ള വിവരം ഞാൻ അവരെ അറിയിച്ചു. പക്ഷേ, ആരും എന്നെ നോക്കിയില്ല. ഞാൻ കൊണ്ടുവന്ന ഭക്ഷണം അവർ എടുത്തുകൊണ്ട് പോയി. ചില ഭക്ഷണങ്ങളോട് എനിക്ക് അലർജിയുണ്ട്. അതുകൊണ്ട് നൽകുന്നതെല്ലാം എനിക്ക് കഴിക്കാൻ സാധിക്കില്ല. വിശപ്പും ദാഹവും സഹിച്ചാണ് ഞാൻ ഇവിടെ കഴിയുന്നത്.”- കനിക പറഞ്ഞു.
BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]അതേ സമയം, കനികയുടെ ആരോപണങ്ങളെ ആശുപത്രി അധികൃതർ തള്ളി. കനിക ഒരു രോഗിയെപോലെ പെരുമാറണമെന്ന് അധികൃതർ പറഞ്ഞു. പിടിവാശികൾ ഉപേക്ഷിക്കാൻ കനിക തയ്യാറാവണമെന്നും ഏറ്റവും മികച്ച സൗകര്യങ്ങളാണ് അവർക്ക് നൽകുന്നത് എന്നും ആശുപത്രി ഡയറക്ടർ ഡോ. ആർ കെ ധിമൻ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയുടെ അടുക്കളയിൽ നിന്നുള്ള ഭക്ഷണം, ശുചിമുറിയോട് കൂടിയ ഐസോലേറ്റഡ് എസി റൂം, കിടക്ക, ടെലിവിഷൻ എന്നിവയെല്ലാം അവർക്കായി സജ്ജമാക്കിയിട്ടുണ്ട്. കനിക തീർച്ചയായും പരമാവധി സഹകരിച്ചേ മതിയാകൂ. അങ്ങേയറ്റത്തെ പരിചരണം അവർക്ക് നൽകുമ്പോൾ, അവരൊരു രോഗിയാണെന്ന ബോധ്യത്തിലാണ് ഇവിടെ കഴിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.