നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ്: റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പീഡിയാട്രിക്, അഡൾട്ട് ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ മെച്ചപ്പെടുത്തുന്നു

  കോവിഡ്: റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പീഡിയാട്രിക്, അഡൾട്ട് ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ മെച്ചപ്പെടുത്തുന്നു

  മുംബൈയിലെ വോർലിയിലെ നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയിലാണ് കോവിഡ് ചികിത്സയ്ക്കായി 650 കിടക്കകൾ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി ഒരുക്കിയിരിക്കുന്നത്.

  News18

  News18

  • Share this:   ന്യൂഡൽഹി: കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പീഡിയാട്രിക് വിഭാഗം ശക്തിപ്പെടുത്തിയതായി സർ ആർ.എച്ച് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു. മുംബൈയിലെ വോർലിയിലെ നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയിലാണ് കോവിഡ് ചികിത്സയ്ക്കായി  650 കിടക്കകൾ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി ഒരുക്കിയിരിക്കുന്നത്. ഇതിൽ 100 ​​കിടക്കകൾ കുട്ടികളുടെ ചികിത്സയ്ക്കും 20 കിടക്കകൾ ഐസിയു പരിചരണത്തിനുമായി നീക്കിവച്ചിട്ടുണ്ട്.

   ഗുരുതരമായ രോഗമുള്ള  മുതിർന്നവർക്കും കുട്ടികൾക്കു വേണ്ടിയുള്ല പീഡിയാട്രിക് വെന്റിലേറ്ററുകൾ, മോണിറ്ററിംഗ് ഉപകരണങ്ങൾ, ഡയാലിസിസ് സൗകര്യം, ഓക്സിജൻ വിതരണം എന്നിവയും ഐസിയു കിടക്കകളിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

   രോഗികളെ പരിചരിക്കാൻ ഡോക്ടർമാർ, നഴ്‌സുമാർ, നോൺ-മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം പേരെയാണ് നിയോഗിച്ചിരിക്കുന്നത്. കിടക്കകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വെന്റിലേറ്ററുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതിയുടെ മുഴുവൻ ചെലവും റിലയൻസ് ഫൗണ്ടേഷനാണ്ആർ‌എഫ്) വഹിക്കുന്നത്.

   കുട്ടികളെയും കോവിഡ് ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ്  “പീഡിയാട്രിക് വിഭാഗം ശക്തിപ്പെടുത്താൻ തീരുമാനിച്ചതെന്ന് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനി പറഞ്ഞു. കിടക്കകളുടെ എണ്ണം വർധിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.

   കോവിഡ്  മാർ‌ഗനിർ‌ദ്ദേശങ്ങൾ‌ക്കനുസൃതമായി ഗുരുതരമല്ലാത്ത രോഗികളെ ചികിത്സിക്കാൻ ബാന്ദ്ര കുർ‌ല കോംപ്ലക്സിലെ ട്രൈഡൻറ് ഹോട്ടലിൽ‌ 100 കിടക്കകളുംന്റിലയൻസ് ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്.  അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന സ്റ്റെപ്പ്-ഡൗൺ കെയർ സൗകര്യവും ഇവിടെയുണ്ട്.

   കഴിഞ്ഞ മാർച്ചിൽ മുംബൈയിലെ സെവൻ ഹിൽസ് ഹോസ്പിറ്റലിൽ 225 കിടക്കകളുള്ള ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ആശുപത്രി സ്ഥാപിക്കാൻ റിലയൻസ് പിന്തുണ നൽകിയിരുന്നു. ഇതുവരെ 2500 ൽ അധികം രോഗികൾക്കാണ് ആശുപത്രിയിൽ റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചികിത്സ നൽകിയത്.

   ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജീവകാരുണ്യ വിഭാഗമാണ് റിലയൻസ് ഫൗണ്ടേഷൻ.


   Published by:Aneesh Anirudhan
   First published:
   )}