• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • COVID 19| ഇഫ്താറും നമസ്കാരങ്ങളും ഉണ്ടാകില്ല; റമളാൻ മാസത്തിലും മുസ്ലിം പള്ളികളിൽ നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി

COVID 19| ഇഫ്താറും നമസ്കാരങ്ങളും ഉണ്ടാകില്ല; റമളാൻ മാസത്തിലും മുസ്ലിം പള്ളികളിൽ നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി

Holy Ramadan Month | മുസ്ലിം സംഘടനാ നേതാക്കളുമായും മതപണ്ഡിതന്മാരുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തി.

news18

news18

 • Last Updated :
 • Share this:
  തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റമളാന്‍ മാസത്തിലും എല്ലാ മുസ്ലിം ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലിം സംഘടനാ നേതാക്കളുമായും മതപണ്ഡിതന്മാരുമായും നടത്തിയ ആശയവിനിമയത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഫ്താര്‍, ജുമുഅ, തറാവീഹ്, നമസ്‌കാരം, കഞ്ഞി വിതരണം പോലുള്ള ദാനധര്‍മ്മങ്ങള്‍ ഇവയെല്ലാം വേണ്ടെന്ന് വെയ്ക്കും. നിലവിലെ സാഹചര്യത്തില്‍ അതാണ് നല്ലതെന്ന് പണ്ഡിതന്മാര്‍ തന്നെ അഭിപ്രായപ്പെട്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  ''ലോകമാകെ വിശുദ്ധ റമളാനിലേക്ക് കടക്കുകയാണ്. ആത്മസംസ്‌കരണത്തിന്റെ വേളയായാണ് മുസ്ലിം മതവിശ്വാസികള്‍ ഈ മാസത്തെ കാണുന്നത്. വ്രതാനുഷ്ഠാനത്തിന്റെയും ദാനധര്‍മങ്ങളുടെയും കാലം. റമളാന്‍ കാലത്ത് പള്ളികളില്‍ നടക്കുന്ന നമസ്‌കാരങ്ങള്‍ക്കും ജുമുഅകള്‍ക്കും വലിയ പ്രധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ വലിയ തോതില്‍ പള്ളികളില്‍ എത്തുന്നകാലമാണിത്. എന്നാല്‍ രോഗവ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ആരാധനാലയങ്ങളും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലിം സംഘടനാ നേതാക്കളുമായും മതപണ്ഡിതന്മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ആശയവിനിമയത്തില്‍ ധാരണയായി.''- മുഖ്യമന്ത്രി പറഞ്ഞു.

  BEST PERFORMING STORIES:'അണ്ണാ പേടിപ്പിച്ചു കളഞ്ഞല്ലോ...'; കിം ജോങ് ഉന്നിന്റെ പേരിലെ ഫേസ്ബുക് അക്കൗണ്ടിൽ മലയാളികളുടെ 'ക്ഷേമാന്വേഷണം' [PHOTOS]തബ്‌ലീഗ് സമ്മേളത്തിന് പോയവരെ കുറിച്ചുള്ള വിവരങ്ങൾ കേരളം പുറത്തുവിടണം: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ [NEWS]COVID 19| കണ്ണൂരിൽ ലോക്ക്ഡൗൺ കർശനമാക്കും; ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി [NEWS]

  മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതനേതാക്കള്‍ തന്നെ ചൂണ്ടിക്കാണിച്ചു. കോവിഡ് നിയന്ത്രണത്തിന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശരിയായ തീരുമാനമെടുത്ത മതനേതാക്കളോട് സര്‍ക്കാര്‍ നന്ദി അറിയിക്കുന്നു. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള നേതൃനിരയാണ് മതസാമുദായിക സംഘടനകള്‍ക്കുള്ളത്. ഇത് സന്തോഷകരമായ കാര്യമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാ കൂടിച്ചേരുലുകളും കൂട്ടപ്രാർത്ഥനകളും മാറ്റിവെക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്ത മതസാമുദായിക നേതാക്കളെ അഭിനന്ദിക്കുന്നതായും ഏറ്റവും വലിയ തീരുമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

  പാവപ്പെട്ടവരെ സഹായിക്കാനുള്ള കിറ്റ് വിതരണം റമളാന്‍ മാസത്തില്‍ പതിവാണ്. ഇത്തവണ ഈ കിറ്റ് അര്‍ഹരായവരുടെ വീടുകളില്‍ എത്തിക്കുന്നത് വലിയ പുണ്യപ്രവര്‍ത്തിയാകും. മനുഷ്യരാശി അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്. ജീവന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഇതിനെ നിയന്ത്രിക്കാന്‍ ചില സന്തോഷങ്ങള്‍ നാം ത്യജിക്കേണ്ടതുണ്ട്. ആ ത്യാഗം റമദാന്‍ സങ്കല്‍പ്പങ്ങളുടേത് കൂടിയാണെ്. ത്യാഗത്തിന് ഇങ്ങനെയൊരു അര്‍ഥം കൂടിയുണ്ടെന്ന സന്ദേശം വിശ്വാസികള്‍ക്കിടയില്‍ പടര്‍ത്താന്‍ മതനേതാക്കളോട് അഭ്യർത്ഥിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

  വീഡിയോ കോണ്‍ഫറന്‍സില്‍ പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍, ടി.പി. അബ്ദുള്ളക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എംഐ അബ്ദുള്‍ അസീസ്, ഡോ. ഇകെ അഹമ്മദ് കുട്ടി, ഇകെ അഷ്‌റഫ്, കമറുള്ള ഹാജി, അഡ്വ, എം താജുദ്ദീന്‍, ആരിഫ് ഹാജി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പങ്കെടുത്തു. മന്ത്രി കെ.ടി. ജലീലും വീഡിയോ കോണ്‍ഫറന്‍സില്‍ സന്നിഹിതനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.  First published: