COVID 19| കോവിഡ് കേരളത്തില്‍ എത്തിയിട്ട് 6 മാസം; 500 രോഗികളാകാൻ 4 മാസം; 20,000 കടന്നത് 60 ദിവസം കൊണ്ട്

മെയ് 5 ന് ആകെ കോവിഡ് കേസുകളുടെ എണ്ണം 500ൽ എത്തി. മെയ് 27 ന് 1000 കടന്നു. ജൂൺ 9ന് രണ്ടായിരം. ജൂലൈ 7 ന് 5000 കടന്നു. 16 ന് 10,000 വും, 28 ന് 20,000 ഉം കടന്ന് കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്.

News18 Malayalam | news18-malayalam
Updated: July 30, 2020, 9:26 AM IST
COVID 19| കോവിഡ് കേരളത്തില്‍ എത്തിയിട്ട് 6 മാസം; 500 രോഗികളാകാൻ 4 മാസം; 20,000 കടന്നത് 60 ദിവസം കൊണ്ട്
covid 19
  • Share this:
തിരുവനന്തപുരം:  രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ആറ് മാസം പൂർത്തിയാകുന്നു. ചൈനയിലെ വുഹാനിൽ നിന്ന് തൃശ്ശൂരിൽ തിരികെ എത്തിയ എംബിബിഎസ് വിദ്യാർത്ഥിയ്ക്കാണ് രാജ്യത്തെ തന്നെ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്. ജനുവരി 30ന്.

വുഹാനിൽ നിന്ന് എത്തിയ വിദ്യാർത്ഥിയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ് ഉച്ചയോടെ എത്തി. രാജ്യത്തെ ആദ്യ കോവിഡ് കേസ്. തലസ്ഥാനത്ത് നിന്ന് ആരോഗ്യമന്ത്രിയും, സെക്രട്ടറിയും അടങ്ങുന്ന സംഘം തൃശ്ശൂരിലേയ്ക്ക്. പുലർച്ചെവരെ നീണ്ടു നിന്ന യോഗം. മുൻകരുതൽ നടപടികൾ.

ഫെബ്രുവരെ 2,3 തീയതികളിലായി വുഹാനിൽ നിന്ന് എത്തിയ രണ്ട് വിദ്യാർത്ഥികൾ കൂടി പോസിറ്റീവായി. ഫെബ്രുവരി 20 ഓടെ മൂന്ന് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു.

ആദ്യകേസുകൾക്ക് ശേഷം ഒരുമാസത്തോളം കേരളത്തിൽ കോവിഡ് രോഗികൾ ഉണ്ടായിരുന്നില്ല. മാർച്ച് 8, ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേർക്കും ഇവരുമായി സമ്പർക്കത്തിലൂടെ 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ കോവിഡ് വ്യാപനം രണ്ടാംഘട്ടം ആരംഭിച്ചു.

മാർച്ച് 24 ആയതോടെ കേരളത്തിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. 28 ന് ആദ്യ കോവിഡ് മരണം എറണാകുളത്ത് റിപ്പോർട്ട് ചെയ്തു.

TRENDING:Balabhaskar death|വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു[NEWS]കോവിഡ് രോഗികൾക്ക് കിടക്കാം ഇനി 'ശയ്യ' യിൽ; ലക്ഷ്മി മേനോന്റെ പുതിയ ആശയത്തിന് പ്രിയമേറുന്നു[PHOTOS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്[PHOTOS]

കോവിഡ് കേസുകളുടെ ഗ്രാഫ് ഉയർന്ന് തുടങ്ങി. മെയ് 5 ന് ആകെ കോവിഡ് കേസുകളുടെ എണ്ണം 500ൽ എത്തി. മെയ് 27 ന് 1000 കടന്നു. ജൂൺ 9ന് രണ്ടായിരം. ജൂലൈ 7 ന് 5000 കടന്നു. 16 ന് 10,000 വും, 28 ന് 20,000 ഉം കടന്ന് കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. 21,797 പേർക്കാണ് ഇതുവരെ കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 11,365 പേർ രോഗമുക്തി നേടി. ഔദ്യോഗിക കണക്കുകൾ പ്രകാരം 68 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

ഇതിനിടെ ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും നിരവധി നടപടികൾ സംസ്ഥാനം സ്വീകരിച്ചു.  ചികിത്സ, പരിശോധന കേന്ദ്രങ്ങൾ കൂട്ടി. ഡിസ്ചാർജ് ചെയ്യാൻ തുടർച്ചയായ രണ്ട് പിസിആർ ടെസ്റ്റുകൾ നെഗറ്റിവ് ആകണമെന്നത്, ഒരു ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാൽ മതിയെന്ന് ചുരുക്കി. കോവിഡ് രോഗികൾക്ക് വീട്ടിലെ ചികിത്സ നടപ്പാക്കാനൊരുങ്ങുന്നു.

പൊതുജനത്തിന് മാസ്ക് ഇല്ലാതെ പുറത്തിറങ്ങാനാകില്ല. പരസ്പരം ഹസ്തദാനം ചെയ്യാതായി.  അനാവശ്യ യാത്രകൾ ഒഴിവാക്കി തുടങ്ങി, പ്രായമായവരും കുട്ടികളും വീട്ടിൽനിന്നും ഇറങ്ങരുതെന്നാണ് നിർദ്ദേശം. ആൾക്കൂട്ടങ്ങൾ ഒഴിവായി തുടങ്ങി, ആഘോഷങ്ങൾ ചെറിയ രീതിയിൽ നടത്താൻ പഠിച്ചു.

ആരാധനാലയങ്ങൾ, സിനാമ തിയറ്ററുകൾ എന്നിവയെല്ലാം അടഞ്ഞ് തന്നെ കിടപ്പാണ്. കോവിഡ് ആറ് മാസം പൂർത്തിയാകുമ്പോൾ ജീവിത ശൈലി തന്നെ മാറിക്കഴിഞ്ഞു. ഇനിയും പ്രയാസമേറിയ ദിവസങ്ങളാണ് മുന്നിലുള്ളത്.
Published by: Rajesh V
First published: July 30, 2020, 9:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading