• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ്: ആറ് ഹോട്‌സ്‌പോട്ടുകള്‍ കൂടി; സംസ്ഥാനത്ത് നിരീക്ഷണത്തിലുളളവരുടെ എണ്ണം 50,000 കടന്നു

കോവിഡ്: ആറ് ഹോട്‌സ്‌പോട്ടുകള്‍ കൂടി; സംസ്ഥാനത്ത് നിരീക്ഷണത്തിലുളളവരുടെ എണ്ണം 50,000 കടന്നു

കണ്ണൂരിലും വയനാട്ടിലും രണ്ടുപേര്‍ വീതം രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവുടെ എണ്ണം 497 ആയി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആറു ഹോട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കാസര്‍കോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍കോഡ് മുനിസിപ്പാലിറ്റികള്‍, കള്ളാര്‍. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 22 ആയി.
    You may also like:മദ്യ വിതരണത്തിനുള്ള ആപ്പ് രണ്ടു ദിവസത്തിനകം; തയാറാക്കുന്നത് സ്റ്റാർട്ടപ്പ് കമ്പനിയായ 'ഫെയർ കോ‍ഡ്' [NEWS]ലോക്ക് ഡൗണ്‍ കാലത്ത് എ.എ റഹീം അടുക്കളയിൽ; ഡി.വൈ.എഫ്.ഐക്ക് പാചക പുസ്തകം അയച്ച് യൂത്ത് കോൺഗ്രസ് [NEWS]മന്ത്രി എ.സി മൊയ്തീന് ക്വാറന്റീൻ ഇല്ല; ഈ മാസം 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് മെഡിക്കല്‍ ബോര്‍ഡ് [NEWS]
    ശനിയാഴ്ച സംസ്ഥാനത്ത് 11 പേര്‍രിലാണ്  കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഏഴു പേര്‍ വിദേശത്തുനിന്നെത്തിയവരും നാലു പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. തൃശൂരില്‍ നാല്, കോഴിക്കോട്ട് മൂന്ന്, പാലക്കാട്ടും മലപ്പുറത്തും രണ്ടുവീതം. ഇതില്‍ ഏഴുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുളള രണ്ടുപേര്‍ക്ക് വീതം രോഗം ബാധിച്ചു.

    കണ്ണൂരിലും വയനാട്ടിലും രണ്ടുപേര്‍ വീതം രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവുടെ എണ്ണം 497 ആയി. 87 പേരാണ് നിലവില്‍ ചികില്‍സയില്‍ ഉള്ളവര്‍. നിരീക്ഷണത്തിലുളളവരുടെ എണ്ണം അന്‍പതിനായിരം കടന്നു. ഇതുവരെ 43,669 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 587 പേരാണ് പോസിറ്റിവ് ആയത്.
    Published by:Aneesh Anirudhan
    First published: