നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് കാലത്ത് റെസ്റ്ററന്റുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

  Covid 19 | കോവിഡ് കാലത്ത് റെസ്റ്ററന്റുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

  റെസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ സുരക്ഷിതരാകാൻ ചില കാര്യങ്ങൾ പ്രത്യേകം ഓർമ്മിക്കണം

  Image only for representation: Reuters

  Image only for representation: Reuters

  • Share this:
   സ്വാതന്ത്ര്യദിനം മുതൽ മഹാരാഷ്ട്രയിൽ റെസ്റ്ററന്റുകൾ പൂർണ്ണമായും തുറക്കാൻ തുടങ്ങി. എന്നാൽ സംസ്ഥാനത്ത് പ്രത്യേക നിയമങ്ങൾ പാലിക്കാൻ സർക്കാർ റെസ്റ്ററന്റ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റെസ്റ്ററന്റിലെ എല്ലാ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ട് ഡോസുകളുമെടുത്ത് 14 ദിവസം കഴിഞ്ഞവരായിരിക്കണം. ഇത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായി തോന്നിയേക്കാമെങ്കിലും വാക്സിനേഷൻ വളരെ അത്യാവശ്യമാണ്. കാരണം കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ വാക്സിനേഷൻ സഹായിക്കും.

   എന്നാൽ എല്ലാ സംസ്ഥാനങ്ങളും ഈ നിയമം നടപ്പാക്കിയിട്ടില്ല. അതിനാൽ, റെസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ സുരക്ഷിതരാകാൻ ചില കാര്യങ്ങൾ പ്രത്യേകം ഓർമ്മിക്കണം.

   ഒന്നാമതായി, നിങ്ങൾ പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് ശേഷം മാത്രം റെസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിക്കുക. രണ്ടാമത്തെ ഡോസ് എടുത്ത ശേഷം രണ്ട് ആഴ്ച്ചകൾ കൂടി കാത്തിരിക്കുക. അതിന് ശേഷം മാത്രം റെസ്റ്റോറന്റുകളിൽ പോകുക. കൂടാതെ, റെസ്റ്ററന്റുകളിൽ പോകുമ്പോൾ മാസ്ക് ധരിക്കുകയും സാനിറ്റൈസർ കൈയിൽ കരുതുകയും വേണം. എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ചിരിക്കണം.

   രണ്ടാമതായി ഭക്ഷണം കഴിക്കാൻ തുറസ്സായ സ്ഥലത്ത് ഇരിപ്പിടങ്ങളുള്ള റെസ്റ്ററന്റുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ആറടി അകലത്തിലാണ് ടേബിളുകൾ ഒരിക്കിയിരിക്കുന്നതെന്ന് കൂടി ഉറപ്പാക്കണം. നിങ്ങൾ ഈ നിയമങ്ങളെല്ലാം പാലിച്ചാലും കോവിഡ് വായുവിലൂടെ പകരുമെന്ന് ഓർമ്മിക്കുക. അതിനാൽ ഭക്ഷണം കഴിക്കുന്നത് വരെ മാസ്ക് ധരിക്കണം. റെസ്റ്റോറന്റിൽ പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും ആളുകളിൽ നിന്നും വെയിറ്റർമാരിൽ നിന്നും അകലം പാലിക്കാനും ശ്രമിക്കുക.

   കൈകളുടെ ശുചിത്വം പാലിക്കുക. ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക. റെസ്റ്ററന്റുകളുടെ പ്രവേശന പോയിന്റുകളിൽ വച്ചിരിക്കുന്ന സാനിറ്റൈസർ കുപ്പിയിൽ ധാരാളം ആളുകൾ സ്പർശിക്കുന്നതിനാൽ സ്വന്തമായി സാനിറ്റൈസർ കൈയിൽ കരുതുന്നതാണ് നല്ലത്. അഥവാ കൈവശം സാനിറ്റൈസർ ഇല്ലെങ്കിൽ റെസ്റ്ററന്റുകൾ നൽകുന്ന സാനിറ്റൈസർ ഉപയോഗിക്കുക.

   ശുചിമുറികൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ ടോയ്‌ലറ്റ് സീറ്റിൽ സാനിറ്റൈസർ ഒഴിക്കുന്നത് നല്ലതാണ്. ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും കൈകൾ സാനിറ്റൈസർ കൊണ്ട് വൃത്തിയാക്കണം.

   മികച്ച ഗുണ നിലവാരമുള്ള ഭക്ഷണം വാഗ്ദാനം ചെയ്യുന്ന ഒരു റെസ്റ്റോറന്റ് മാത്രം തിരഞ്ഞെടുക്കുക. ആരോഗ്യമാണ് ഇപ്പോൾ ഏറ്റവും വിലയേറിയ കാര്യം എന്ന് മറക്കരുത്. വെയിറ്റർമാർ മാസ്ക് ധരിച്ച് കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതാണ്.

   കൊറോണ വൈറസിന്റെ വ്യാപനം അവസാനിപ്പിക്കുന്നതിനും സാധാരണ നിലയിലുള്ള ദൈനംദിന ജീവിതത്തിലേയ്ക്ക് മടങ്ങുന്നതിനും നിലവിലുള്ള ഏക മാർഗം കോവിഡ് വാക്സിനേഷനാണ്. വൈറസിനെതിരായ ഈ യുദ്ധത്തിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും എടുത്തു പറയുന്ന ഒരേയൊരു കാര്യം വാക്സിനേഷന്റെ പ്രാധാന്യമാണ്. എത്രയും വേഗം എല്ലാവരും വാക്സിനെടുക്കുക എന്നതാണ് വൈറസിനെ പിടിച്ച് നിർത്താനുള്ള ഏറ്റവും വലിയ മാർഗം.
   Published by:Jayesh Krishnan
   First published:
   )}