• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കൊല്ലത്ത് ആറുവയസുകാരി കോവിഡ് ബാധിച്ചു മരിച്ചു

Covid 19 | കൊല്ലത്ത് ആറുവയസുകാരി കോവിഡ് ബാധിച്ചു മരിച്ചു

കഴിഞ്ഞ മാസം 18 മുതൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊല്ലം: കുന്നത്തൂർ താലൂക്കിൽ ആറു വയസുകാരി കോവിഡ് ബാധിച്ച് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കാരൂർകടവ് തട്ടുപുരയ്ക്കൽ 'കിഴക്കതിൽ നവാസ്-ഷെറീന ദമ്പതികളുടെ മകൾ ആയിഷ (6) യാണ് കോവിഡ് ബാധിച്ച് മരിച്ചത്.

    കഴിഞ്ഞ മാസം 18 മുതൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായ കുട്ടി ഇന്നു ഉച്ചയ്ക്കുശേഷമാണ് മരിച്ചത്. കുട്ടിയുടെ മരണത്തോടെ ഉറ്റബന്ധുക്കളെയെല്ലാം ക്വറന്‍റീനിലാക്കിയിട്ടുണ്ട്.

    സംസ്ഥാനത്ത് കോവിഡ് പ്രതിദിന കേസുകൾ ആദ്യമായി ഇന്ന് 3000 കടന്നിരുന്നു. ഇന്ന് 3082 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

    കൊല്ലം ജില്ലയിൽ ഇന്ന് 328 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നുമെത്തിയ 9 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 11 പേർക്കും സമ്പർക്കം മൂലം 302 പേർക്കും, 6 ആരോഗ്യപ്രവർത്തകർക്കുമാണ് കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 204 പേർ രോഗമുക്തി നേടി. ആറു വയസുകാരി ആയിഷയ്ക്കു പുറമെ
    You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്​ [NEWS] 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]
    സെപ്റ്റംബർ ഒന്നിന് മരണപ്പെട്ട കൊല്ലം കോർപ്പറേഷൻ കൈക്കുളങ്ങര സ്വദേശി ആന്റണി (70) യുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

    സംസഥാന ധനവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്‍റിജൻ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയെ നിലവിൽ ഔദ്യോഗിക വസതിയിൽ ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഉടൻതന്നെ മന്ത്രിക്ക് സ്രവപരിശോധന നടത്തും. അതിനുശേഷം ആവശ്യമെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
    Published by:Anuraj GR
    First published: