നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • സംസ്ഥാനത്ത് ജനസംഖ്യയുടെ 60 ശതമാനം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍

    സംസ്ഥാനത്ത് ജനസംഖ്യയുടെ 60 ശതമാനം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍

    18 വയസിന് മുകളില്‍ പ്രായമുള്ള 75 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്തെ ജനസംഖ്യയുടെ 60ശതമാനം പേര്‍ കോവിഡ് പ്രിതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിച്ചവരില്‍ വീണ്ടും രോഗബാധയുണ്ടാകുന്നുണ്ടെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 വയസിന് മുകളില്‍ പ്രായമുള്ള 75 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

      2,15,72491 പേര്‍ക്ക് ആദ്യഡോസും 79,90,200 പേര്‍ക്ക് അഥവാ 27.8 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കിയിട്ടുണ്ട്. മൊത്തം ജനസംഖ്യയെടുത്താല്‍ 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്‌സീന്‍ ലഭിച്ചവരുടെ അനുപാതം. ഇന്ത്യയിലെ വാക്‌സീനേഷന്‍ ഒന്നാം ഡോസ് 40.08 ശതമാനവും രണ്ടാം ഡോസ് 12 ശതമാനവുമാണ്.

      പരമാവധി പേര്‍ക്ക് എത്രയും വേ?ഗം വാക്‌സീന്‍ നല്‍കാനാണ് ശ്രമിക്കുന്നത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 1.95 കോടി ഡോസ് വാക്‌സീന്‍ നല്‍കി. ആഗസ്റ്റില്‍ മാത്രം 88 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ പ്രത്യേക യജ്ഞം തന്നെ നടത്തിയിരുന്നു.

      അതേസമയം സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      Also Read-'ക്വറന്‍റീൻ ലംഘിച്ചാൽ സ്വന്തം ചെലവിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറണം; വൈകാതെ രോഗവ്യാപനം പിടിച്ചു കെട്ടും': മുഖ്യമന്ത്രി

      കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,22,34,770 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,910 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1748, കൊല്ലം 1939, പത്തനംതിട്ട 1039, ആലപ്പുഴ 1517, കോട്ടയം 1857, ഇടുക്കി 787, എറണാകുളം 2828, തൃശൂര്‍ 2791, പാലക്കാട് 2484, മലപ്പുറം 2805, കോഴിക്കോട് 2864, വയനാട് 888, കണ്ണൂര്‍ 1764, കാസര്‍ഗോഡ് 599 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,50,065 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,09,096 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
      Published by:Jayesh Krishnan
      First published:
      )}