നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കണം; പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ കത്ത്

  കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കണം; പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ കത്ത്

  രാജ്യത്ത് ഇതുവരെ 2 ലക്ഷത്തിലധികം കുട്ടികള്‍ക്ക് മാതാപിതാക്കളെ കോവിഡ് മൂലം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്

  സോണിയ ഗാന്ധി

  സോണിയ ഗാന്ധി

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 'കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം. അനാഥരായ കുട്ടികള്‍ക്ക് സ്ഥിരമായ വരുമാനമോ, വിദ്യാഭ്യാസത്തിനുള്ള പിന്തുണയുമില്ല' കത്തില്‍ പറയുന്നു.

   രാജ്യത്ത് ഇതുവരെ 2 ലക്ഷത്തിലധികം കുട്ടികള്‍ക്ക് മാതാപിതാക്കളെ കോവിഡ് മൂലം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം ഡല്‍ഹി സര്‍ക്കാര്‍ കോവിഡ് മൂലം അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തിരുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് മരണങ്ങളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,874 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ന് ആശ്വാസ വാര്‍ത്ത വന്നിരിക്കുന്നത്. ബുധനാഴ്ച്ചത്തെ കണക്കുപ്രകാരം 4,529 പേരായിരുന്നു മരിച്ചത്.

   2,76,110 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച്ചത്തേതിനാക്കാള്‍ കൂടുതലാണിത്. ഇന്നലെ 2,67,334 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,87,122 ആയി. 31,29,878 സജീവ കേസുകളാണ് ഉള്ളത്.

   Also Read-18 മുതൽ 44 വയസ്സ് വരെയുള്ളവർക്കുള്ള കോവിഡ് വാക്സിൻ വിതരണം; സംസ്ഥാനങ്ങൾ കടുത്ത സമ്മ‍‍ർദ്ദത്തിൽ

   തമിഴ്‌നാട്- 24,875, കര്‍ണാടക-34,281, മഹാരാഷ്ട്ര-34,031, കേരളം-32,762, ആന്ധ്രപ്രദേശ്- 23,160 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍.

   അതേസമയം രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ എല്ലാ കേസുകളും ആരോഗ്യമന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

   Also Read-കോവിഡ് പരിശോധന ഇനി വീടുകളിൽ; പരിശോധന നടത്താൻ ICMR അനുമതി

   എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശിപത്രികളും മെഡിക്കല്‍ കോളേജുകളും ബ്ലാക്ക് ഫംഗസ് പരിശോധനയും അതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അയച്ച കത്തില്‍ പറയുന്നു. അതേസമയം രാജസ്ഥാനിലും തെലങ്കാനയിലും ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.

   മഹാരാഷ്ട്രയില്‍ ഇതുവരെ 1,500 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ ഇതുവരെ ഒരു കേസുമാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ബ്ലാക്ക് ഫംഗസിനെ പബ്ലിക് ഹെല്‍ത്ത് ആക്ടിനു കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു.

   സ്റ്റിറോയിഡുകള്‍ കോവിഡ് കാലത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ ആണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കാവനു എന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ തലവേദന, കണ്ണുകള്‍ക്കും ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തുവരിക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
   Published by:Jayesh Krishnan
   First published:
   )}