News18 MalayalamNews18 Malayalam
|
news18-malayalam
Updated: July 8, 2020, 10:21 PM IST
corona
കൊച്ചി: എറണാകുളം ജില്ലയിലെ ഉറവിടമറിയാത്ത രോഗികളുടെ കോവിഡ് രോഗ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കൽ സംഘം പ്രവർത്തനമാരംഭിച്ചു . രോഗ സാധ്യത ഉള്ള പ്രദേശങ്ങളിൽ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരുടെയും പരിശോധന വരും ദിവസങ്ങളിൽ നടത്തും. നിലവിൽ ഏഴു രോഗികളുടെ രോഗ ഉറവിടമാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇതിനു വേണ്ടി തീവശ്രമം നടത്താൻ ജില്ലാ കളക്ടർ എസ് സുഹാസ് നിർദേശം നൽകി.
ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണുകളിലും ആന്റിജൻ പരിശോധന ആരംഭിക്കാനുള്ള നടപടികളും തുടങ്ങി . ഇതിന് പുറമെ ഒരു ആർ. ടി. പി. സി. ആർ ഉപകരണം കൂടി വരും ദിവസങ്ങളിൽ കളമശേരി മെഡിക്കൽ കോളജിൽ പ്രവർത്തനം ആരംഭിക്കും . ജില്ലയിൽ ശരാശരി 950-1200നും ഇടയിൽ സാമ്പിളുകൾ ദിവസേന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
TRENDING:COVID 19 | രോഗികളുടെ എണ്ണത്തിൽ ഇന്നും റെക്കോഡ്; ഇന്ന് 301പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
[NEWS]COVD 19 | സംസ്ഥാനത്ത് പുതിയതായി 12 ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു
[NEWS]Positive News|മധുബാനി ഫേസ്മാസ്കുകൾ വൈറലായി; ബിഹാറിലെ മധുബാനി കലാകാരൻ കോവിഡ് ദുരിതത്തെ മറികടന്നതിങ്ങനെ
[NEWS]
കളമശേരി മെഡിക്കൽ കോളജിൽ ശരാശരി 250 സാമ്പിളുകളും മൂന്ന് സ്വകാര്യ ആശുപത്രികളിൽ ആയി 70 സാമ്പിളുകളും ജില്ലയിലെ സ്വകാര്യ ലാബുകളിൽ 600ഓളം സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ വിമാനത്താവളത്തിൽ 1500-2000 വരെ ആന്റിബോഡി പരിശോധനകളും 70ഓളം ആന്റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ട്.
ജനറൽ ആശുപത്രിയിലെ അവസ്ഥ ആശങ്കജനകമല്ലെന്നും അടുത്ത ദിവസം തന്നെ ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കുമെന്നും കളക്ടർ പറഞ്ഞു. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പകരം ആരോഗ്യ പ്രവർത്തകർ അടുത്ത ദിവസം മുതൽ ആശുപത്രിയിൽ പ്രവർത്തിക്കും.
Published by:
Gowthamy GG
First published:
July 8, 2020, 10:21 PM IST