അധ്യാപകർക്കും, സ്കൂൾ ജീവനക്കാർക്കും CoWin പോർട്ടലിൽ പ്രത്യേക സ്ലോട്ട് ബുക്കിംഗ് സൗകര്യം

സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് രണ്ട് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന നല്‍കി കുത്തിവയ്പ്പ് നടത്താന്‍ കേന്ദ്രം രണ്ട് കോടിയിലധികം കോവിഡ് വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്.

 • Share this:
  കോവിന്‍ പോര്‍ട്ടലില്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ രണ്ട് പുതിയ വിഭാഗങ്ങള്‍ ആരംഭിച്ചു. ഈ വിഭാഗത്തിലുള്ളവരുടെ പൂര്‍ണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. പല സംസ്ഥാനങ്ങളും സ്‌കൂളുകളില്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനിടെയാണ് കോവിനിലെ പുതിയ മാറ്റം.

  സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് രണ്ട് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന നല്‍കി കുത്തിവയ്പ്പ് നടത്താന്‍ കേന്ദ്രം രണ്ട് കോടിയിലധികം കോവിഡ് വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്.

  ''അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമിടയില്‍ സംസ്ഥാനങ്ങള്‍ പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കണം. മിക്കവര്‍ക്കും ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടാകും. ഇവരുടെ സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ്പ് ത്വരിതപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം,' പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ച് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.കെ അറോറ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

  രാജ്യത്ത് ഏകദേശം 97 ലക്ഷം അധ്യാപകരുണ്ട്. ഏകദേശം 50% പേര്‍ ഇതിനകം വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. ഈ മാസമാദ്യം, നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞിരുന്നു,

  'സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് നിര്‍ണായകമാണ്,' അറോറ പറഞ്ഞു.

  2020 മാര്‍ച്ചില്‍ മഹാമാരി മൂലം തടസ്സപ്പെട്ട സ്‌കൂള്‍ വിദ്യാഭ്യാസം പുന:സ്ഥാപിക്കാന്‍ ഈ രണ്ട് വിഭാഗക്കാരുടെയും കുത്തിവയ്പ്പ് ആവശ്യമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൂചിപ്പിച്ചിരുന്നു. കുട്ടികളുടെ വൈജ്ഞാനികവും ശാരീരികവുമായ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കെ സ്‌കൂളുകള്‍ ഏകദേശം 18 മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഭാവിയിലെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി ഈ പ്രചാരണത്തിന് എല്ലാ സംസ്ഥാന സര്‍ക്കാരുകളും പിന്തുണയും സഹകരണവും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രധാന്‍ അടുത്തിടെ ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു.

  വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്ന തീയതി അടുക്കാറായിരിക്കേ, പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ച അധ്യാപകരുടെ എണ്ണത്തിലുള്ള കുറവ് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. കര്‍ണാടകയില്‍ 84 ശതമാനം അധ്യാപകര്‍ക്കും ഒരു ഡോസ് വാക്സിന്‍ ലഭിച്ചപ്പോള്‍ 19 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസും ലഭിച്ചതെന്ന് പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് ആര്‍ ഉമാശങ്കര്‍ വ്യക്തമാക്കിയിരുന്നു.

  ഗുജറാത്തില്‍ സെപ്തംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനം നേരിയ രീതിയില്‍ കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. 6,7,8 ക്ലാസുകളാണ് ആദ്യ ഘട്ടത്തില്‍ തുറക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടച്ചത്. അതിന് ശേഷം ഈ വര്‍ഷം ജനുവരിയില്‍ 10,12 ക്ലാസുകള്‍ വീണ്ടും തുറന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടക്കുകയായിരുന്നു.
  Published by:Jayashankar AV
  First published:
  )}