HOME » NEWS » Corona » SPECIAL TEAM TO INVESTIGATE THE CHANGE OF COVID VIRUSE MUTATION IN THE WAKE EXCISE STAFFER S DEATH GG TV MNB

COVID 19|എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ച സംഭവം; വൈറസിന്‍റെ ജനിതക മാറ്റം പരിശോധിക്കുന്നതായി കളക്ടർ

കഴിഞ്ഞ ദിവസം മരിച്ച സർക്കാർ ഉദ്യോഗസ്ഥൻ്റെ നഷ്ടം ആ കുടുംബത്തോടൊപ്പം നമ്മുടെ ഓരോരുത്തരുടേതുമാണെന്ന് ടി സുഭാഷ് കുറിക്കുന്നു.

News18 Malayalam | news18-malayalam
Updated: June 21, 2020, 10:14 AM IST
COVID 19|എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ച സംഭവം;  വൈറസിന്‍റെ ജനിതക മാറ്റം പരിശോധിക്കുന്നതായി കളക്ടർ
പ്രതീകാത്മക ചിത്രം
  • Share this:
കണ്ണൂരിൽ കഴിഞ്ഞ ദിവസം മരിച്ച എക്സൈസ് ഉദ്യോഗസ്ഥനെ ബാധിച്ചത് ജനിതക പരിണാമം സംഭവിച്ച കോവിഡ് വൈറസ് ആണോ എന്ന് പരിശോധിക്കുന്നത്  പുരോഗമിക്കുന്നതായി കണ്ണൂർ ജില്ലാ കലക്ടർ ടി. സുഭാഷ് . കണ്ണൂരിൽ തുടർച്ചയായി നടക്കുന്ന നൂറാമത് കോവിഡ് അവലോകന യോഗത്തിന്റെ പശ്ചാത്തലത്തിലുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് പരാമർശം.

ഇന്ന് ജൂൺ 21. കണ്ണൂരിലെ കൊവിഡ് അവലോകന യോഗങ്ങൾ ഒരു ദിവസം പ്പോലും നിർത്താതെ 100 -ാം ദിനത്തിലേക്ക് പ്രവേശിക്കുകയാണു്. 336 പേരിൽ ഇനി 105 ആക്ടിവ് കേസ്സുകൾ ..... 4 പേർ നമുക്ക് നഷടപ്പെട്ടു.കേരളത്തിനു പുറത്ത് മരിച്ചവർ വേറെ ....കൊവിഡ് നാം നേരിട്ട എക്കാലത്തേയും വലിയ വെല്ലുവിളി: " ഇങ്ങനെ തുടങ്ങുന്നു കലക്ടറുടെ കുറിപ്പ്.

You may also like:International Yoga Day 2020 | നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി
[NEWS]
സുശാന്തിന്‍റെ മരണം: റിയയുടെ വെളിപ്പെടുത്തലിൽ നിർമ്മാതാക്കളെ ചോദ്യം ചെയ്യും
[NEWS]
Boycott China| ചൈനീസ് ഫോണുകൾ വേണ്ടെന്നു വെച്ചവർക്കായി; ഇതാ ഇന്ത്യയിൽ ലഭിക്കുന്ന നോൺ ചൈനീസ് ഫോണുകൾ
[PHOTO]


കഴിഞ്ഞ ദിവസം മരിച്ച സർക്കാർ ഉദ്യോഗസ്ഥൻ്റെ നഷ്ടം ആ കുടുംബത്തോടൊപ്പം നമ്മുടെ ഓരോരുത്തരുടേതുമാണെന്ന് ടി സുഭാഷ് കുറിക്കുന്നു. "ഇതുവരെ ഉണ്ടായ മരണങ്ങളിൽ നിന്ന് വ്യത്യസ്തമായി നമ്മേ എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ജനിതക പരിണാമം വൈറസിന് ഉണ്ടായിട്ടുണ്ടോ എന്നു വിദഗ്ദ്ധ
സമിതി പരിശോധിക്കുന്നുണ്ട്. അവരുടെ കുടുംബാഗങ്ങളുടെ ദു:ഖം മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള മരണം ഉൾക്കൊണ്ടുവരാൻ കാലത്തിനു മാത്രമേ കഴിയൂ. ഇത്തരം വൈകാരിക മുഹൂർത്തങ്ങളെ മറികടക്കുക വലിയ വെല്ലുവിളി തന്നെയായിരിക്കും ആ കുടുംബത്തിനും. " അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ  ഇന്നലെ നടന്ന അവലോകന യോഗത്തിൽ സർക്കാരിലേക്ക് ശുപാർശ ചെയ്തതായി കലക്ടർ വ്യക്തമാക്കുന്നു.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇന്ന് ജൂൺ 21. കണ്ണൂരിലെ കൊവിഡ് അവലോകന യോഗങ്ങൾ ഒരു ദിവസം പ്പോലും നിർത്താതെ 100 -ാം ദിനത്തിലേക്ക് പ്രവേശിക്കുകയാണു്. 336 പേരിൽ ഇനി 105 ആക്ടിവ് കേസ്സുകൾ ..... 4 പേർ നമുക്ക് നഷടപ്പെട്ടു.കേരളത്തിനു പുറത്ത് മരിച്ചവർ വേറെ ....കൊവിഡ് നാം നേരിട്ട എക്കാലത്തേയും വലിയ വെല്ലുവിളി:

ആദ്യഘട്ടത്തിൽ പോസറ്റീവായ 118 പേർ ഉൾപ്പെടെ 336 പേരുടെ ചികിത്സാ പുരോഗതി,ആദ്യഘട്ടത്തിൽ 14000 പേരുടെ ക്വറൻറയിൻ (ഇപ്പോഴത്തെ മാത്രം 32000 കവിഞ്ഞു), പിന്നെ സമ്പൂർണ്ണ ലോക്ക് ഡൗൺ കാലത്തെ ഭക്ഷണം ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ സാമൂഹ്യ സുരക്ഷ പദ്ധതികളുടെ നടത്തിപ്പ്,31000 ഓളം അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കയക്കേണ്ട കാര്യങ്ങൾ, അതിനു മുൻപ് മൊത്തം 40,000 പേർക്കുള്ള അടിസ്ഥാന സേവനങ്ങൾ നൽകുന്ന കാര്യങ്ങൾ, തുടർന്ന് SSLC Plus 2 പരീക്ഷ നടത്തിപ്പ്, Airport, Rly station, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ എത്തിച്ചേരുന്നവരുടെ screening, data entry, Transport, Quarantine, മഴക്കാല രോഗങ്ങളുടെ നിയന്ത്രണം (ഡെങ്കിപ്പനി ഉൾപ്പെടെ ), മറ്റ് ദുരന്തനിവാരണ പരിപാടികൾ, ട്രോളിങ്ങ് നിരോധനം, രോഗമ്പാധിതരുടെ Contact tracing പുരോഗതി, ടെസ്റ് സംബന്ധിച്ച പൂരോഗതി, ഉപകരണങ്ങളുടെ സ്റ്റോക്ക്, കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ ഏറ്റെടുക്കുകയും അവിടുത്തെ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രശ്നങ്ങൾ തുടങ്ങി ഈ ദിവസങ്ങളിൽ ചർച്ച ചെയ്യാത്ത വിഷയങ്ങളില്ല. ഇവിടെ നടത്തിയ പ്രവർത്തനങ്ങളുടെ ചുക്കാൻ ഈ മീറ്റിങ്ങുകളായിരുന്നു. ജില്ലയുടെ ചാർജ്ജുള്ള മന്ത്രിമാരായ ശ്രീ. E. P ജയരാജൻ,ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി,മേയർ, ജില്ലാ ദുരന്ത നിവാരണ അതോരിറ്റി കോ. ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ ഞാനും ജില്ലാ പോലീസ് മേധാവിയും DMO യും അടക്കമുള്ള ഉദ്യോഗസ്ഥരും ഈ മീറ്റിങ്ങുകളിൽ പങ്കെടുത്തു വരുന്നു.

കണ്ണൂരിലെ സ്ഥിതിഗതികളെ ക്കുറിച്ച് വ്യാപകമായ ചർച്ചകൾ നടക്കുകയാണ്.കേരളത്തിലെ പല ജില്ലകളും പോസറ്റീവ് ആയവരുടെ സംഖ്യ 300, 200 അക്കങ്ങൾ കടന്നു കഴിഞ്ഞു..ഓരോ ദിനവും രോഗ സാധ്യതയുള്ള ധാരാളം ആളുകൾ വരുന്ന സാഹചര്യമാണ്. ദിവസവും 30 ഓളം വിമാനത്തിൽ കണ്ണൂരും കോഴിക്കോടും മാത്രം വന്നിറങ്ങുന്നു. അവരിൽ ബഹുഭൂരിപക്ഷവും മലബാറുകാരാണ്. കൊച്ചിയിൽ ഇറങ്ങി ഇവിടേക്ക് വരുന്നവരും ഉണ്ട്. തിരുവനന്തപുരത്ത് ഇറങ്ങി ഇവിടെ എത്തുന്നവരും ഉണ്ട്.അന്യ സംസ്ഥാനങ്ങളിൽ നിന്നു ഇതുവരേയും കണ്ണൂരിലെത്തിയവർ 21,800 കവിഞ്ഞു.വിദേശ ത്തു നിന്ന് വന്നവർ ഇന്നു വരെ 8581. ഇതുവരെ അവിടവിടെ മനുഷ്യ സഹജമായ ചെറിയ ശ്രദ്ധക്കുറവ് മാത്രമെങ്കിൽൽ ഇനി ഇത്രയും വലിയ ഒരു Inflow നിയന്ത്രിക്കുമ്പോൾ കൂടുതൽ ജനപിന്തുണ നമുക്കാവശ്യമുണ്ട്. എല്ലാവരും സ്വയവും മറ്റുള്ളവരേയും സഹായിക്കണം ഞങ്ങൾ നിങ്ങളുടേയും നിങ്ങൾ ഞങ്ങളുടേയും കുടെ നിന്നു കൊണ്ട് നമുക്കൊരുമിച്ച് തന്നെ ഈ വെല്ലുവിളിയെ നേരിടേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം മരിച്ച സർക്കാർ ഉദ്യോഗസ്ഥൻ്റെ നഷ്ടം ആ കുടുംബത്തോടൊപ്പം നമ്മുടെ ഓരോരുത്തരുടേയുമാണ്. ഇതു വരെ യുണ്ടായ മരണങ്ങളിൽ നിന്ന് വ്യത്യസ്തമാ യി ചികിത്സകരേയും നമ്മേ എല്ലാവരേയും അത്ഭുത പ്പെടുത്തുന്ന ജനിതക പരിണാമം വൈറസിന്ഉണ്ടായിട്ടുണ്ടോ എന്നു വിദഗ്ദ സമിതി പരിശോധിക്കുന്നുണ്ട്. അവരുടെ കുടുംബാഗങ്ങളുടെ ദു:ഖം മനസ്സിലാക്കുന്നു.ഇത്തരത്തിലുള്ള മരണം ഉൾക്കൊണ്ടുവരാൻ കാലത്തിനു മാത്രമേ കഴിയൂ. ഇത്തരം വൈകാരിക മുഹൂർത്തങ്ങളെ മറികടക്കുക വലിയ വെല്ലുവിളി തന്നെയായിരിക്കും ആ കുടുംബത്തിനും. അവർക്കാവശ്യമായ സഹായങ്ങൾ നൽകാൻ സർക്കാരിലേക്ക് ശുപാർശ നൽകാൻ ഇന്നത്തെ അവലോകന യോഗത്തിൽ തിരുമാനമായി. എല്ലാ കാര്യങ്ങളും വിശദമായി അന്യേഷിക്കും.

100 -മത് അവലോകന യോഗം പ്രതീക്ഷിച്ചതല്ല. പ്രളയക്കാലത്ത് തുടങ്ങിയ ശീലം വളരെ ഗുണം ചെയ്തു എന്നു വേണം പൊതുവെ കരുതാൻ. കണ്ണൂരിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.തുടർ ദിവസങ്ങളിലും കൊവിഡിനൊപ്പം നമ്മൾക്ക് മനസ്സുകൊണ്ട് ഒത്തൊരുമിച്ച് പ്രവർത്തിക്കാം ....

Published by: Gowthamy GG
First published: June 21, 2020, 10:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories