നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ബ്ലാക്ക് ഫംഗസ് വ്യാപനം; ഫാര്‍മ കമ്പനികള്‍ ആംഫോട്ടറിസിന്‍ ബി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു

  ബ്ലാക്ക് ഫംഗസ് വ്യാപനം; ഫാര്‍മ കമ്പനികള്‍ ആംഫോട്ടറിസിന്‍ ബി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു

  രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ആവശ്യം പെട്ടെന്ന് വര്‍ദ്ധിച്ചുവെന്ന് സണ്‍ ഫാര്‍മ വാക്താവ് പറഞ്ഞു

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്തുടനീളം ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ദ്ധിക്കുന്നതിനാല്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഫാര്‍മ കമ്പനികള്‍. കോവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് പ്രത്യേകിച്ച് പ്രമേഹം പോലുള്ള രോഗമുള്ളവരിലാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്.

   പുതിയതായി നിര്‍മ്മിക്കുന്ന ആന്റിഫംഗല്‍ മരുന്ന് വിപണിയിലെത്താന്‍ ഏകദേശം 15 മുതല്‍ 30 ദിവസം വരെയെടുക്കും. രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ആവശ്യം പെട്ടെന്ന് വര്‍ദ്ധിച്ചുവെന്ന് സണ്‍ ഫാര്‍മ വാക്താവ് പറഞ്ഞു. ഇതിനാല്‍ മരുന്നിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

   മൂക്ക്, കണ്ണുകള്‍, സൈനസുകള്‍, ചിലപ്പോള്‍ തലച്ചോറിനെ വരെ ബാധിച്ചേക്കാവുന്ന ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ആവശ്യമായ പ്രാഥമിക മരുന്നാണ് ആംഫോട്ടെറിസിന്‍ ബി. സാധരണ സമയങ്ങളില്‍ ആവശ്യകത കുറഞ്ഞിരുന്നു ഈ മരുന്നിന് കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ ആവശ്യകത വര്‍ദ്ധിച്ചു.

   Also Read-Covid 19 | സിങ്കപ്പുര്‍ വകഭേദത്തെക്കുറിച്ചുള്ള പരാമര്‍ശം; അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം

   രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഫംഗസ് വ്യാപനത്തിനെതിരെ ലിപോസോമല്‍ ആംഫോട്ടെറിസിന്‍ ബിയുടെ കുറവ് പരിഹരിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മറ്റൊരു ഫാര്‍മ കമ്പനിയായ സെറംസ് ആന്‍ഡ് വാക്‌സിന്‍സ് പറഞ്ഞു. ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി സര്‍ക്കാരുമായും അസംസ്‌കൃതവസ്തുക്കളുടെ വിതരണക്കാരുമായും സംസാരിക്കുന്നുണ്ടെന്ന് സെറംസ് ആന്‍ഡ് വാക്‌സിന്‍സ് പറഞ്ഞു.

   അതേസമയം കേരളത്തില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയെടുത്ത് മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു. തിരൂര്‍ ഏഴൂര്‍ ഗവ. ഹൈസ്‌കൂള്‍ മേഖലയില്‍ താമസിക്കുന്ന 62 കാരനാണ് രോഗ ബാധ. രോഗം ശരീരത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്തു.

   Also Read-കോവിഡ്: 17 ദിവസത്തെ സേവനത്തിന് ശേഷം ജർമൻ മെഡിക്കൽ സംഘം മടങ്ങുന്നു; ചിത്രങ്ങൾ പങ്കുവെച്ച് അംബാസഡർ

   ഏപ്രില്‍ 22നാണ് തിരൂര്‍ സ്വദേശിയായ 62കാരന് കോവിഡ് പോസിറ്റീവ് ആകുന്നത്. 25ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെയ് മൂന്നിന് ഡിസ്ചാര്‍ജ്ജും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം കണ്ണിന്റെ കാഴ്ചക്ക് പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കൂടുതല്‍ ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി

   അതേസമയം, ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നതിനാല്‍ പകര്‍ച്ചവ്യാധി ഭയം വേണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവര്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റം നടത്തിയവര്‍, ഐസിയുവില്‍ ദീര്‍ഘനാള്‍ കഴിഞ്ഞവര്‍ എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ഫംഗസിനു കാരണമായി കരുതുന്നു.
   Published by:Jayesh Krishnan
   First published:
   )}