നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Vaccine | രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദനം ഓഗസ്റ്റ് മുതല്‍ ആരംഭിക്കും

  Covid Vaccine | രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദനം ഓഗസ്റ്റ് മുതല്‍ ആരംഭിക്കും

  ഇന്ത്യയില്‍ തുടക്കത്തില്‍ 850 ദശലക്ഷം ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്നും വെങ്കടേഷ് വര്‍മ്മ പറഞ്ഞു

  sputnik vaccine

  sputnik vaccine

  • Share this:
   ന്യൂഡല്‍ഹി: .ഇന്ത്യയില്‍ റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വിയുടെ ഉത്പാദനം ഓഗസ്റ്റ് മുതല്‍ ആരംഭിക്കും. സ്പുട്‌നിക് വി വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ ഉടന്‍ ഇന്ത്യക്ക് കൈമാറും. മെയ് അവസാനത്തോടെ 3 ദശലക്ഷത്തിലധികം വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ജൂണില്‍ ഇത് അഞ്ചു ദശലക്ഷമായി ഉയര്‍ത്തുമെന്നും ഡി ബി വെങ്കടേഷ് വര്‍മ്മ പറഞ്ഞു.

   ഇന്ത്യയില്‍ തുടക്കത്തില്‍ 850 ദശലക്ഷം ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്നും വെങ്കടേഷ് വര്‍മ്മ പറഞ്ഞു. ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ്. ഇതിനകം തന്നെ രണ്ട് ലക്ഷത്തിലധികം ഡോസുകള്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

   Also Read-Covid 19 | 21 ദിവസത്തിനിടെ 70 ലക്ഷത്തിലധികം കോവിഡ് കേസുകൾ; മരണനിരക്കും കൂടിയ മെയ് മാസം

   നിലവില്‍ രാജ്യത്ത് ഇറക്കുമതി ചെയ്ത സ്പുട്‌നിക് വാക്‌സിന്‍ വിപണിയില്‍ എത്തിയിട്ടില്ല. ഇറക്കുമതി ചെയ്ത ഒരു ഡോസ് വാക്‌സിന് 995 രൂപ വെച്ചാണ് ഈടാക്കുന്നത്. എന്നാല്‍ രാജ്യത്ത് ഉത്പാദനം ആരംഭിക്കുമ്പോള്‍ ഇതിന്റെ വില കുറയുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

   അതേസമയം രാജ്യത്ത് 2,57,299പേര്‍ക്ക് പുതുതായി കോവിഡ് സ്ഥീകരിച്ചു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. 4, 194 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയുള്ള കണക്കുകള്‍ കൂടി വന്നതോടെ ഇതോടെ രാജ്യത്ത് ആകെ കേസുകള്‍ 2.62 കോടി കടന്നു. മരണം മൂന്ന് ലക്ഷവും കടന്നു.

   Also Read-കോവിഡ് വ്യാപനത്തിനിടെ കുടുംബത്തോടൊപ്പം ദുബായിലേക്ക് പറന്ന് വ്യവസായി; സ്വകാര്യ വിമാനത്തിന് ചിലവ് 55 ലക്ഷം

   തമിഴ്‌നാടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ്.

   തമിഴ്‌നാട്- 36,184
   കര്‍ണാടക- 32,218
   കേരളം- 29,673
   മഹാരാഷ്ട്ര- 29,644
   ആന്ധ്രപ്രദേശ്- 20,937

   പ്രതിദിന കോവിഡ് കണക്കുകളില്‍ 57.77 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമാണ് 14.06 ശതമാനം കേസുകള്‍.

   കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും രാജ്യത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏഴായിരത്തില്‍ അധികം ബ്ലാക്ക് ഫംഗസ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ചെറുക്കുന്നതിന്റെ ഭാഗമായി ഫ്രിഡ്ജില്‍ വച്ച ഭക്ഷ്യ വസ്തുക്കള്‍ കഴിക്കരുതെന്നും വീട്ടിനുള്ളില്‍ സൂര്യപ്രകാശം കടക്കുന്നത് ഉറപ്പാക്കണമെന്നും ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
   Published by:Jayesh Krishnan
   First published:
   )}