Covid Vaccine | ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് ആശ്വാസം; മെയ് ഒന്നിന് സ്പുട്‌നിക് V വാക്‌സിന്‍ എത്തുന്നു

റഷ്യയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മ്രൈക്രോബയോളജി വികസിപ്പിച്ചെടുത്ത സ്പുട്‌നിക് V വാക്‌സിന്‍ കൊറോണ വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ട്

sputnik vaccine

sputnik vaccine

  • Share this:
    ന്യൂഡല്‍ഹി: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന് ആശ്വാസമായി റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് V മെയ് ഒന്നിന് ഇന്ത്യയില്‍ എത്തും. അതേസമയം മഹാരാഷ്ട്ര, ഡല്‍ഹി, കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വാക്‌സിനേഷന്‍ ഡ്രൈവിന് ആവശ്യമായ വാക്‌സിന്‍ ഇല്ലെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു.

    റഷ്യയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മ്രൈക്രോബയോളജി വികസിപ്പിച്ചെടുത്ത സ്പുട്‌നിക് V വാക്‌സിന്‍ കൊറോണ വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ സ്പുട്‌നിക് V വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. റെഡ്ഡീസ് ലബോറട്ടറിക്ക് അനുമതി നല്‍കിയിരുന്നു.

    Also Read-Covid 19 | കോവിഡ് വ്യാപനം; മെയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; നിയന്ത്രണങ്ങള്‍ ഇങ്ങനെ

    രാജ്യത്ത് നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, ഓക്‌സ്‌ഫോഡ്-അസ്ട്രസെനക വാക്‌സിനായ കോഴിഷീല്‍ഡ് എന്നിവയാണ് വാക്‌സിനേഷന്‍ ഡ്രൈവില്‍ ഉപയോഗിക്കുന്നത്. അതേസമയം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 20 ലക്ഷം ഡോസുകള്‍ അധികമായി ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

    കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 16.33 കോടി വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ പാഴായിപ്പോയടക്കം 15,33,56,503 ഡോസുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

    Also Read-48 മണിക്കൂറിനിടെ ഇന്ത്യയിൽ നിന്നും മടങ്ങിയെത്തുന്നവർ 5 വർഷം ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് ഓസ്ട്രേലിയ

    'ഒരു കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ (1,00,28,527) ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 20 ലക്ഷം ഡോസുകള്‍ വിതരണം ചെയ്യും'മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായകമായി കാണുന്ന ഒന്നാണ് കോവിഡ് വാക്സിനേഷന്‍.

    അതേസമയം രാജ്യത്ത് ഇന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ സംഖ്യ 2,08,330. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു.

    അതേസമയം കോവിഡ് വാക്‌സിന്റെ വില വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. വാക്‌സിന്റെ വിതരണവും വിലനര്‍ണയവും കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മ്മാതക്കള്‍ക്ക് വിട്ടു നല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

    വാക്‌സിനുകള്‍ വാങ്ങുന്നത് കേന്ദ്ര സര്‍ക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണെങ്കിലും അത് പൗരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് വാക്‌സിന്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങാത്തതെന്ന് കോടതി ചോദ്യം ഉന്നയിച്ചു. നിര്‍മ്മാതക്കള്‍ക്ക് നല്‍കിയ പണം പൊതു ഫണ്ടുപയോഗിച്ചാണ്. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ പൊതു ഉത്പന്നമാണെന്ന് കോടതി നിരീക്ഷിച്ചു.
    Published by:Jayesh Krishnan
    First published:
    )}