HOME /NEWS /Corona / COVID 19| 'എന്തിലും രാഷ്ട്രീയവൈരം കലർത്തുന്ന ദോഷൈകദൃക്കുകൾ ഈ അത്യാപത്തിന്റെ സമയത്തെങ്കിലും നിശ്ശബ്ദരാകണം': ശ്രീകുമാരൻ തമ്പി

COVID 19| 'എന്തിലും രാഷ്ട്രീയവൈരം കലർത്തുന്ന ദോഷൈകദൃക്കുകൾ ഈ അത്യാപത്തിന്റെ സമയത്തെങ്കിലും നിശ്ശബ്ദരാകണം': ശ്രീകുമാരൻ തമ്പി

ശ്രീകുമാരൻ തമ്പി

ശ്രീകുമാരൻ തമ്പി

ജനതാ കർഫ്യൂവിന് പൂർണ പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയെയും ശ്രീകുമാരന്‍ തമ്പി അഭിനന്ദിച്ചു

  • Share this:

    കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മാർച്ച് 22ന് ജനതാ കർഫ്യൂ നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാർച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന ജനതാ കർഫ്യൂവിന് പൂർണ പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയെയും ശ്രീകുമാരന്‍ തമ്പി അഭിനന്ദിച്ചു. കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടാന്‍ കര്‍ഫ്യൂ അനുഷ്ടിക്കണമെന്നും അദ്ദേഹം പറയുന്നു.

    എന്തിലും രാഷ്ട്രീയ വൈരം കലർത്തുന്ന ദോഷൈകദൃക്കുകൾ ഈ അത്യാപത്തിന്റെ സമയത്തെങ്കിലും നിശബ്ദരാകണമെന്നും സമൂഹമാധ്യമങ്ങളിൽ മാലിന്യം വിളമ്പരുതെന്നും ശ്രീകുമാരൻ തമ്പി എഴുതുന്നു.

    You may also like:COVID 19 | 'ഞങ്ങൾക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റരുത്'; കാസർകോട്ട് നിന്നൊരു മാധ്യമപ്രവർത്തകന്റെ കുറിപ്പ് [NEWS]COVID 19 | കൈയടിവേണ്ടേ? നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസിക്ക് അമ്മയുടെ മരണാനന്തര ക്രിയക്കുള്ള സാധനങ്ങളുമായി പൊലീസ് [NEWS]COVID 19| കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചത് മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും [PHOTOS]

    കുറിപ്പിന്റെ പൂർണരൂപം

    ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാർച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന " ജനതാ കർഫ്യു" വിനു പൂർണ്ണ പിൻതുണ പ്രഖ്യാപിച്ച ആദരണീയനായ നമ്മുടെ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ .. രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം. നമ്മൾ കർഫ്യു അനുഷ്ഠിക്കുന്നത് കൊറോണ എന്ന മഹാമാരിക്കെതിരെയാണ്.അന്നേ ദിവസം എല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ തങ്ങി വീടിന്റെ അകവും പുറവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചിട്ടുണ്ട്. " ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം " എന്ന മട്ടിൽ എന്തിലും രാഷ്ട്രീയവൈരം കലർത്തുന്ന ദോഷൈകദൃക്കുകൾ ഈ അത്യാപത്തിന്റെ സമയത്തെങ്കിലും നിശ്ശബ്ദരാകണമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ മാലിന്യം വിളമ്പരുതെന്നും അപേക്ഷിക്കുന്നു.

    !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

    First published:

    Tags: Corona virus, Corona Virus in UAE, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala