ഇന്റർഫേസ് /വാർത്ത /Corona / SSLC Exam| എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; പ്രാക്ടിക്കൽ പരീക്ഷ കോവിഡ് വ്യാപനം കുറഞ്ഞശേഷം

SSLC Exam| എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; പ്രാക്ടിക്കൽ പരീക്ഷ കോവിഡ് വ്യാപനം കുറഞ്ഞശേഷം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മൂല്യനിർണയം മെയ് 14 തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രാക്ടിക്കൽ പരീക്ഷ നടക്കാത്തതിനാൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. എഴുത്ത് പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചതിനാൽ വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക ബാക്കിയാണ്.

Also Read- നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു

മെയ് അഞ്ചിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാറ്റിയത്. മൂല്യനിർണയം മെയ് 14 തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രാക്ടിക്കൽ പരീക്ഷ നടക്കാത്തതിനാൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.

Also Read- വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഭീഷണി നേരിടുന്നു; സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രം

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിന് ശേഷം പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. മൂല്യനിർണയം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം എങ്ങനെ നടത്താൻ കഴിയുമെന്നതിലും തീരുമാനമുണ്ടാകാനുണ്ട്. പ്ലസ്ടു പരീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ മാസം 28ന് ആരംഭിക്കേണ്ടിയിരുന്ന പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

Also Read- Covid 19 | കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കും

സംസ്ഥാനത്ത് ബുധനാഴ്ച 35,013 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളിളെ രോഗബാധിതരുടെ കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്.

Also Read- Covid 19 | പ്രസവത്തിനുശേഷം വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5211 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5204, കോഴിക്കോട് 4190, തൃശൂര്‍ 4060, മലപ്പുറം 3549, തിരുവനന്തപുരം 2807, കോട്ടയം 2698, ആലപ്പുഴ 2226, പാലക്കാട് 835, കണ്ണൂര്‍ 1667, കൊല്ലം 1401, ഇടുക്കി 1170, പത്തനംതിട്ട 1136, കാസര്‍ഗോഡ് 828, വയനാട് 703 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 97 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

First published:

Tags: COVID second wave, COVID19, SSLC, Sslc exam kerala