'രോഗികളുടെ എണ്ണം പ്രതിദിനം ഇരുപതിനായിരമാകാം'; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

രോഗബാധിതരുടെ എണ്ണം കൂടുമ്പോൾ അതിന് അനുസരിച്ച് മ​ര​ണ​നി​ര​ക്ക് കൂ​ടു​മെ​ന്ന​ത് ഭ​യ​ത്തോ​ടെ കാ​ണ​ണമെന്ന് മന്ത്രി

News18 Malayalam | news18-malayalam
Updated: August 13, 2020, 10:42 PM IST
'രോഗികളുടെ എണ്ണം പ്രതിദിനം ഇരുപതിനായിരമാകാം'; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
KK Shylaja
  • Share this:
തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോ​വി​ഡ് വ്യാപനം അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.​കെ. ശൈ​ല​ജ ടീച്ചര്‍. നല്ല ജാ​ഗ്ര​ത പു​ല​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തോ​ടെ സംസ്ഥാനത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നേ വര്‍ദ്ധിക്കും പ്ര​തി​ദി​നം പതിനായിരത്തിലേറെ കോ​വി​ഡ് ബാധിതര്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​തയുണ്ട്. ചിലപ്പോൾ അത് ഇരുപതിനായിരം വരെയാകാമെന്നും മ​ന്ത്രി ഫേസ്ബുക്ക് ലൈവിൽ പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തോ​ടെ പ്ര​തി​ദി​നം പ​തി​നാ​യി​ര​ത്തി​നും ഇ​രു​പ​തി​നാ​യി​ര​ത്തി​നും ഇ​ട​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​തയെന്ന് ശൈലജ ടീച്ചർ പറഞ്ഞു. രോഗബാധിതരുടെ എണ്ണം കൂടുമ്പോൾ അതിന് അനുസരിച്ച് മ​ര​ണ​നി​ര​ക്ക് കൂ​ടു​മെ​ന്ന​ത് ഭ​യ​ത്തോ​ടെ കാ​ണ​ണം. ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. കോ​വി​ഡ് പ്ര​തി​രോ​ധം സർക്കാർ ശ​ക്ത​മാ​ക്കും. ഈ പ്രത്യേക സാഹചര്യത്തെ നേരിടാന്‍ സജ്ജമാണെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം ഒരുങ്ങി. രോഗവ്യാപനം തടയുന്നതിന് ഹെല്‍ത്ത് ബ്രിഗേഡുകളെ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.


അതേസമയം, സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിക്കുന്നതിന്‍റെ മാനദണ്ഡം മാറ്റാന്‍ ഒരു വിദഗ്ധ സമിതിയും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.കെ ശൈലജ വ്യക്തമാക്കി. ലോകാരോഗ്യസംഘടനയുടെയും ഐ.സി.എം.ആറിന്‍റെ യും മാനദണ്ഡങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തില്‍ രോഗവ്യാപനവും സമ്പര്‍ക്ക വ്യാപനവും രൂക്ഷമായി തുടരുകയാണ്. ഇന്ന് 1564 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Published by: Anuraj GR
First published: August 13, 2020, 10:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading