തിരുവനന്തപുരം: തീവ്രവ്യാപന ശേഷിയുള്ള കോവിഡ് വൈറസ് സി.1.2 വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ വീമനത്താവളങ്ങളില് പ്രത്യേക പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
60 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന് ഉടനെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്കി. തീവ്രവ്യാപന ശേഷിയുള്ള സി.1.2 വകഭേദം വാക്സിനുകളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണെന്നാണ് പഠനത്തില്‍ തെളിഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് പോര്‍ച്ചുഗല്‍, ന്യൂസിലന്‍ഡ്, മൗറീഷ്യസ്, ഓസ്ട്രേലിയ, ചൈന, സ്വിറ്റ്സര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ഡെമൊക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാണ് വകഭേദം കണ്ടെത്തിയിട്ടുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Also Read-ഒരു മാസം 88 ലക്ഷം ഡോസ് വാക്സിന്; വാക്സിനേഷന് യജ്ഞം വന്‍ വിജയം; ആരോഗ്യ മന്ത്രി വീണാ ജോര്ജ്കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,15,52,681 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,687 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1194, കൊല്ലം 1765, പത്തനംതിട്ട 743, ആലപ്പുഴ 1049, കോട്ടയം 1428, ഇടുക്കി 422, എറണാകുളം 2020, തൃശൂര്‍ 2602, പാലക്കാട് 2417, മലപ്പുറം 2532, കോഴിക്കോട് 2709, വയനാട് 526, കണ്ണൂര്‍ 875, കാസര്‍ഗോഡ് 405 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,18,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,17,004 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Also Read-Covid Vaccination | വാക്സിനേഷനില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഇന്ത്യ; ഇന്ന് വിതരണം ചെയ്തത് 1.09 കോടിയിലധികം ഡോസ്സംസ്ഥാനത്തെ വിവിധ ജില്ലകളിലായി
5,45,393 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,13,686 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,707 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2698 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.