Covid | സംസ്ഥാനത്ത് വഴിയോരത്തും വീടുകളിലും മത്സ്യവില്‍പന നിരോധിച്ചു

രോഗ വ്യാപനം ശക്തമായ തിരുവനന്തപുരം ജില്ലയിലെ തീര മേഖലയില്‍ ഇന്നു മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നു മേഖലകളാക്കി തിരിച്ചാണു ലോക്ഡൗണ്‍.

News18 Malayalam | news18-malayalam
Updated: July 18, 2020, 7:34 AM IST
Covid | സംസ്ഥാനത്ത് വഴിയോരത്തും വീടുകളിലും മത്സ്യവില്‍പന നിരോധിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വഴിയോരത്തും വീടുകളിലെത്തിയുമുള്ള മത്സ്യവില്‍പന പൂര്‍ണമായും നിരോധിച്ചു. മത്സ്യലേലവും നിരോധിച്ചിട്ടുണ്ട്. രോഗ വ്യാപനം ശക്തമായ  തിരുവനന്തപുരം ജില്ലയിലെ തീര മേഖലയില്‍ ഇന്നു മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നു മേഖലകളാക്കി തിരിച്ചാണു ലോക്ഡൗണ്‍. ഇതിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും തുറക്കും.

പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പുല്ലുവിളയില്‍ 97 സാംപിളുകള്‍ പരിശോധിച്ചതില്‍ 51 പേര്‍ക്കും പൂന്തുറയില്‍ 50ല്‍ 26 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സാംപിള്‍ പരിശോധിച്ച പുതുക്കുറിശ്ശിയിലെ 75ല്‍ 20 പേര്‍ക്കും അഞ്ചുതെങ്ങിലെ 83ല്‍ 15 പേര്‍ക്കും കോവിഡ് കണ്ടെത്തി.

TRENDING:Iഎല്ലാ വിഷയത്തിനും എ പ്ലസ്; അറിഞ്ഞത് നിർമാണ ജോലിക്കിടെ; പ്രതിസന്ധികളോട് പടവെട്ടി ജയസൂര്യയുടെ വിജയം
[NEWS]
കാൽനൂറ്റാണ്ടായി കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, പൂമീന്‍, കരിമീന്‍ കൃഷി; ടി.പുരുഷോത്തമന് ദേശീയ പുരസ്ക്കാരം
[PHOTO]
LPM Modi in UN Session | 150 രാജ്യങ്ങൾക്ക് ഇന്ത്യ വൈദ്യസഹായം നൽകിയെന്ന് പ്രധാനമന്ത്രി
[NEWS]

സംസ്ഥാനമാകെ സ്ഥിരീകരിച്ച 791ല്‍ ഏറ്റവുമധികം ഇന്നലെയും തിരുവനന്തപുരം ജില്ലയിലാണ്; 246 പേര്‍. ഇതില്‍ 237 പേര്‍ക്കും സമ്പര്‍ക്ക രോഗ ബാധയാണ്.
Published by: Aneesh Anirudhan
First published: July 18, 2020, 7:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading