നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡാനന്തര രോഗങ്ങൾ: സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുറക്കുന്നു

  Covid 19 | കോവിഡാനന്തര രോഗങ്ങൾ: സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുറക്കുന്നു

  State to open post-Covid clinics | എന്താണ് കോവിഡാനന്തര രോഗാവസ്ഥ? അറിയുക

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: കോവിഡ് മുക്തരായവർക്ക് വേണ്ടി കോവിഡാനന്തര രോഗങ്ങൾ ചികിത്സക്കാൻ സംസ്ഥാനത്ത് പ്രത്യേക ക്ലിനിക്കുകൾ തുടങ്ങുന്നു.  പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുളള ആശുപത്രികളിലാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുടങ്ങുക.  ആരോഗ്യവകുപ്പ് ഇതു സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കി.

  കോവിഡ് മുക്തരായവരിൽ ആരോഗ്യപ്രശ്നങ്ങൾ വ്യാപകമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, മണം നഷ്ടപ്പെടൽ, ഉറക്കകുറവ്, ക്ഷീണം തുടങ്ങിയവയാണ് പ്രധാനമായും കാണുന്നത്. ഒരു വിഭാഗത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരെ ഉണ്ടാകുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുടങ്ങുന്നത്.

  പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുളള സർക്കാർ ആശുപത്രികളോടനുബന്ധിച്ചാണ് ക്ലിനിക്കുകൾ. കോവിഡ് ഭേദമായവർ എല്ലാ മാസവും ക്ലിനിക്കൽ എത്തി പരിശോധന നടത്തണം. വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും. ഗുരുതര രോഗങ്ങളുള്ളവരെ താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യും. ആവശ്യമെങ്കിൽ കൊവിഡ് ആശുപത്രികളിൽ ചികിത്സ നൽകും.  എന്താണ് കോവിഡാനന്തര രോഗാവസ്ഥ?

  കോവിഡ് വൈറസ് ബാധിച്ച ഭൂരിഭാഗം പേരും രണ്ടാഴ്ചയ്ക്കുള്ളിൽ രോഗമുക്തി നേടുന്നുണ്ട്. തലവേദന, ക്ഷീണം, തലകറക്കം മുതൽ ഹൃദ്രോഗവും വൃക്കരോഗവും സ്ട്രോക്കും വരെ ഉണ്ടായവരുണ്ട്. കോവിഡ് ഭേദമായിട്ടും ശ്വാസതടസം ചിലർക്ക് തുടരുന്നുണ്ട്. പക്ഷേ രോഗഭേദമായവർക്ക് വരും ദിവസങ്ങളിൽ പലതരം ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ട്. ചിലർക്ക് മൂന്ന് മാസം മുതൽ ആറ് മാസം വരെ ഇത് നീണ്ടു നിൽക്കുന്നുമുണ്ട്.

  ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയിൽ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന അസുഖമായിട്ട് കോവിഡിനെ ഇപ്പോൾ പരിഗണിച്ച് തുടങ്ങി. ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായും റിപ്പോർട്ട് ഉണ്ട്. കോവിഡ് വന്ന് ഭേദമായ കുഞ്ഞുങ്ങളിൽ ഹൃദയത്തെയടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടർരോഗാവസ്ഥ കേരളത്തിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.  രക്തക്കുഴലുകെളയും കോവിഡ് ബാധിക്കാം. കോവിഡ് വന്ന് പോയാൽ സുരക്ഷിതമാകും എന്ന ചിന്ത കൂടുതൽ അപകടത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് ചുരുക്കം.
  Published by:user_57
  First published: