ലോക്ക്ഡൗൺ: സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത് ഏപ്രിൽ 30വരെ നീട്ടാൻ; പ്രധാനമന്ത്രി പ്രഖ്യാപിച്ചത് മെയ് മൂന്നുവരെ; എന്തുകൊണ്ട്?

ഏപ്രിൽ 30വരെ ലോക്ക്ഡൗൺ നീട്ടാനാകും സാധ്യതയെന്നായിരുന്നു വിലയിരുത്തലുകൾ. പക്ഷേ മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തി.

News18 Malayalam | news18-malayalam
Updated: April 14, 2020, 2:51 PM IST
ലോക്ക്ഡൗൺ: സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത് ഏപ്രിൽ 30വരെ നീട്ടാൻ; പ്രധാനമന്ത്രി പ്രഖ്യാപിച്ചത് മെയ് മൂന്നുവരെ; എന്തുകൊണ്ട്?
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ മെയ് മൂന്നുവരെ നീട്ടുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രഖ്യാപിച്ചത്. രോഗ വ്യാപനം തടയുന്നതിന് ഇത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടാനാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

''സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചു, സ്ഥിതിഗതികൾ സദാസമയവും വിലയിരുത്തി. രാജ്യത്തെ സ്ഥിതിഗതികൾ അറിയാൻ ഞാൻ സംസ്ഥാനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു. ലോക്ക്ഡൗൺ തുടരണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ലോക്ക്ഡൗൺ തുടരുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു''- പ്രധാനമന്ത്രി പറഞ്ഞു.

You may also like:മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടി; അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണം: പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]'ആരോഗ്യ സേതു': പ്രധാനമന്ത്രി പറഞ്ഞ ആപ്ലിക്കേഷന്റെ പ്രവർത്തനം എങ്ങനെ? [PHOTOS]COVID 19| ഡൽഹിയിലെ മലയാളി നഴ്സിന്റെ രണ്ട് വയസുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു [NEWS]

ഒഡിഷ, മഹാരാഷ്ട്ര, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഏപ്രിൽ 30വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. അതുകൊണ്ടുതന്നെ 30വരെ ലോക്ക്ഡൗൺ നീട്ടാനാകും സാധ്യതയെന്നായിരുന്നു വിലയിരുത്തലുകൾ. പക്ഷേ മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തി. തൊഴിലാളി ദിനമായ മെയ് ഒന്നിന് പൊതു അവധിയാണ്. മെയ് രണ്ടും മൂന്നും ശനിയും ഞായറുമാണ്. അതുകൊണ്ടാണ് ലോക്ക്ഡൗൺ മെയ് മൂന്നുവരെ നീട്ടിയതെന്നാണ് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ലോക്ക് ഡൗൺ കാരണം വലിയ സാമ്പത്തിക നഷ്ടമാണ് രാജ്യത്തുണ്ടായതെന്ന് പറഞ്ഞ മോദി, പക്ഷേ ജീവനെക്കാൾ വലുതല്ല ഇതെന്നും ചൂണ്ടിക്കാട്ടി. '' നമ്മൾ ശരിയായ വഴിയാണ് തെരഞ്ഞെടുത്തതെന്നാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ അനുഭവം തെളിയിക്കുന്നത്. ലോക്ക്ഡൗണും ശാരീരിക അകലവും നടപ്പാക്കിയത് വലിയ ഗുണം ചെയ്തു. സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രം നോക്കിയാൽ ഇത് വലിയ നഷ്ടമാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇതിനെ ഇന്ത്യയിലെ ജനങ്ങളുടെ ജീവനുമായി താരതമ്യം ചെയ്യാനാകില്ല. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഈ മാർഗം സ്വീകരിച്ചത് ഇന്ന് ലോക രാജ്യങ്ങൾ തന്നെ ചർച്ച ചെയ്യുകയാണ്''- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.First published: April 14, 2020, 2:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading