• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ പത്തിൽ കൂടുതൽ ആളെങ്കിൽ കർശന നടപടി

COVID 19 | രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ പത്തിൽ കൂടുതൽ ആളെങ്കിൽ കർശന നടപടി

തൂണേരിയിൽ രോഗം പടർന്നത് മരണവീടുകളിൽ നിന്നാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കോഴിക്കോടും കണ്ണൂരുമുള്ള മരണവീടുകൾ സന്ദർശിച്ചവർക്കാണ് രോഗബാധയുണ്ടായതെന്ന് കളക്ടർ പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. രാഷ്ട്രീയ യോഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ല കളക്ടർ വി. സാംബശിവറാവു അറിയിച്ചു.

    രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ പത്തിൽ കൂടുതൽ ആളുകൾ പാടില്ല. ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ജില്ല ഭരണകൂടത്തിന്റെ നടപടി.

    You may also like:ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്; സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും [NEWS]സ്വർണക്കടത്ത്: അറസ്റ്റിലായ ജലാലിന്‍റെ കാര്‍ പിടിച്ചെടുത്തു; സ്വർണം ഒളിപ്പിക്കാൻ സീറ്റിനടിയിൽ പ്രത്യേക അറ [NEWS] ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് ബാധിച്ചോ [NEWS]

    തൂണേരിയിൽ രോഗം പടർന്നത് മരണവീടുകളിൽ നിന്നാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കോഴിക്കോടും കണ്ണൂരുമുള്ള മരണവീടുകൾ സന്ദർശിച്ചവർക്കാണ് രോഗബാധയുണ്ടായതെന്ന് കളക്ടർ പറഞ്ഞു. ജില്ലയ്ക്ക് പുറത്ത് പോകുമ്പോൾ വാർഡ് ആർആർടിയെ അറിയിക്കണം.

    തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 48 പേർക്ക് ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു. മാർക്കറ്റുകളിൽ ആളുകളിറങ്ങുന്നതിൽ നിയന്ത്രണമുണ്ട്. ഹാർബറുകളിൽ പുറത്തു നിന്നുള്ള ആളുകൾക്ക് പ്രവേശനം നിഷേധിച്ചു. കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ നടപടി കർശനമാക്കിയതായി കളക്ടർ അറിയിച്ചു.
    Published by:Joys Joy
    First published: