COVID 19| അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന്​ നിർദേശം; കൊച്ചിയിൽ കർശന നിയന്ത്രണം

എറണാകുളം മാർക്കറ്റിലെ കൂടുതൽ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ നിയന്ത്രണം കർശനമാക്കി

News18 Malayalam | news18-malayalam
Updated: July 2, 2020, 7:32 PM IST
COVID 19| അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന്​ നിർദേശം; കൊച്ചിയിൽ കർശന നിയന്ത്രണം
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: എറണാകുളം മാർക്കറ്റിലെ കൂടുതൽ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ കൊച്ചിയിൽ നിയന്ത്രണം കർശനമാക്കി. ജനങ്ങളോട്​ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.എസ്​. സുനിൽകുമാർ അറിയിച്ചു.

രോഗലക്ഷണമുള്ളവർ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. സാമൂഹിക അകലം കർശനമാക്കും. മാസ്​ക്​ ധരിക്കാത്തവർ​ക്കെതിരെ നടപടി സ്വീകരിക്കും. ആൾക്കൂട്ടം അനുവദിക്കില്ല. അഗ്​നിരക്ഷ സേനയുടെ സഹായത്തോടെ എറണാകുളം മാർക്കറ്റ്​ അണുവിമുക്തമാ​ക്കുമെന്നും മന്ത്രി പറഞ്ഞു.

TRENDING:Covid 19 in Kerala | ഇന്ന് 160 പേർക്ക് കോവിഡ്; ഏറ്റവും അധികംപേർ രോഗമുക്തരായ ദിവസം [NEWS]Jose K Mani| നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റ്; ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ ഓഫർ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]
അതേസമയം സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ട 27, മലപ്പുറം 24, പാലക്കാട് 18 , ആലപ്പുഴ 16, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 9, ഇടുക്കി 8, കോഴിക്കോട് 7 , കാസര്‍ഗോഡ് 5, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
First published: July 2, 2020, 7:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading