നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | 'പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണം': എയിംസ് ഡയറക്ടര്‍

  Covid 19 | 'പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണം': എയിംസ് ഡയറക്ടര്‍

  രാജ്യത്ത്  സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഹാരമാകില്ലെന്ന് ഗുലേറിയ പറഞ്ഞു

  Dr Randeep Guleria

  Dr Randeep Guleria

  • Share this:
   ന്യൂഡല്‍ഹി: പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ, വാരാന്ത്യ ലോക്ഡൗണുകളും ഏര്‍പ്പെടുത്തുന്നതുകൊണ്ട് കാര്യമില്ലെന്നും ഇവ വ്യാപനത്തെ തടയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

   'കോവിഡ് വ്യാപനത്തെ തടയാന്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ശക്തമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണം. കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് ഇത് നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളിലും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കുന്നില്ല' അദ്ദേഹം പറഞ്ഞു.

   Also Read- COVID 19 | സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

   പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുകഴിഞ്ഞാല്‍ അത്തരം മേഖലകളില്‍ ഗ്രേഡഡ് അണ്‍ലോക്കിങ് ഉണ്ടായിരിക്കണമെന്ന് ഗുലേറിയ പറഞ്ഞു. എന്നാല്‍ കോവിഡ് വ്യാപനം തടയുന്നതിനായി ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ നിന്ന് കുറഞ്ഞ പോസിറ്റിവിറ്റി നരക്കുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

   രാജ്യത്ത്  സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഹാരമാകില്ലെന്ന് ഗുലേറിയ പറഞ്ഞു. കുറഞ്ഞ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 3,57,229 കേസുകള്‍ വരെ ഒരു ദിവസം രേഖപ്പെടുത്തുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,22,408 ആയി ഉയര്‍ന്നു. 3,449 പേര്‍കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

   Also Read-Covid 19 | കോവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളെയും ബാധിച്ചു: രോഗം കൂടുതൽ രൂക്ഷമാകുമെന്ന് മുഖ്യമന്ത്രി

   അതേസമയം രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയത് 3,68,147 പുതിയ കോവിഡ് രോഗികള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന കോവിഡ് രോഗികളില്‍ നേരിയ കുറവാണുള്ളത്. ഇന്നലെ 3,417 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

   ഇന്ത്യയില്‍ ഇതുവരെ 2,18,959 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,00,732 പേര്‍ കോവിഡ് മുക്തരായി. രാജ്യത്തെ ആക്ടീവ് രോഗികളുടെ എണ്ണം 34,13,642 ആണ്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,99,25,604 ആയി. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 15,71,98,207 പേരാണ്.

   മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
   Published by:Jayesh Krishnan
   First published:
   )}