COVID 19| കൊല്ലത്ത് കടുത്ത നിയന്ത്രണങ്ങൾക്ക് അയവില്ല; രണ്ടാഴ്ച കൂടി നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്ന് ജില്ലാ കളക്ടർ

രണ്ടാഴ്ച കൂടിയെങ്കിലും നിലവിലെ നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്ന് ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ

News18 Malayalam | news18-malayalam
Updated: July 28, 2020, 6:10 PM IST
COVID 19| കൊല്ലത്ത് കടുത്ത നിയന്ത്രണങ്ങൾക്ക് അയവില്ല; രണ്ടാഴ്ച കൂടി നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്ന് ജില്ലാ കളക്ടർ
hotspots in kerala
  • Share this:
രോഗവ്യാപനത്തിൽ കുറവുണ്ടാകുന്നുവെങ്കിലും കടുത്ത നിയന്ത്രണങ്ങൾ തുടരാൻ കൊല്ലം ജില്ലാ ഭരണകൂടം. രണ്ടാഴ്ച കൂടിയെങ്കിലും നിലവിലെ നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്ന് ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ പറഞ്ഞു. ആകെയുള്ള 68 ഗ്രാമപഞ്ചായത്തുകളിൽ 47 എണ്ണം ഇപ്പോൾ കണ്ടയ്ൻ്റ്മെന്റ് സോണാണ്.

47 ഗ്രാമ പഞ്ചായത്തുകൾ, മൂന്ന് മുനിസിപ്പാലിറ്റികൾ, നഗരസഭയുടെ 6 ഡിവിഷനുകൾ. ഇങ്ങനെ കൊല്ലം ജില്ലയുടെ 80 ശതമാനത്തോളം പ്രദേശവും പൂർണമായി കണ്ടെയ്ൻ്റ്മെൻ്റ് സോണായി തുടരുന്നു. 34 പഞ്ചായത്തുകളാകട്ടെ ക്രിട്ടിക്കൽ കണ്ടയ്ൻ്റ്മെൻറ് സോണിൽ. 14 എണ്ണം റെഡ് കളേഡ് മേഖലയിലും. ഒറ്റയക്ക, ഇരട്ടയക്ക നമ്പർ നിയന്ത്രണം ഗതാഗത സംവിധാനത്തിൽ കർശനം. 4 ഹാർബറുകൾ പൂർണമായി അടഞ്ഞുകിടക്കുന്നു.

TRENDING:Video:ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]ദേ പോയ് ! ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി [NEWS]
നീണ്ടകര, ശക്തികുളങ്ങര, പോർട്ട് കൊല്ലം അഴീക്കൽ എന്നിവിടങ്ങളാണ് അടഞ്ഞുകിടക്കുന്നത്. കുതിച്ചു കയറ്റത്തിനു ശേഷം മെല്ലെ രോഗവ്യാപനത്തിൻറെ തോത് താഴുന്നുവെങ്കിലും നിയന്ത്രണങ്ങളിൽ അയവ് വരുത്താറായിട്ടില്ലെന്ന് ജില്ലാ ഭരണകൂടം പറയുന്നു.

14 ദിവസത്തെ കടുത്ത നിയന്ത്രണത്തിനു ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഒറ്റ അക്കത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. 1000 പേരെ ഉൾക്കൊള്ളിച്ച്, ക്ലസ്റ്ററുകൾ നിരീക്ഷിക്കാനുള്ള ദൗത്യസംഘത്തിൻ്റെ പ്രവർത്തനം അടുത്ത ദിവസം ആരംഭിക്കും. 10 വീടുകൾ ചേർത്ത് ഒരു ക്ലസ്റ്റർ എന്ന നിലയിലാണ് ക്രമീകരണം.

Strict restrictions will not be relaxed in Kollam
Published by: user_49
First published: July 28, 2020, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading