HOME » NEWS » Corona » STUDY FINDS ANTIBODIES FORMED FROM VACCINE MUCH STRONGER THAN THOSE FROM INFECTION GH

കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ആന്‍റിബോഡി ഉൽപ്പാദനം കൂടുതൽ; പ്രതിരോധത്തിനായി വാക്സിൻ നിർബന്ധമെന്ന് പഠന റിപ്പോർട്ട്

സ്വാഭാവികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്‍റിബോഡിയെക്കാൾ കൂടുതൽ വാക്സിനേഷനിലൂടെ നേടാനാകുമെന്നാണ് പഠനം കണ്ടെത്തിയതെന്ന് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡിപ്പാർട്ട്മെൻറ് മേധാവ് പ്രൊഫ. തൂലിക ചന്ദ്ര

News18 Malayalam | news18-malayalam
Updated: June 12, 2021, 1:09 PM IST
കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ആന്‍റിബോഡി ഉൽപ്പാദനം കൂടുതൽ; പ്രതിരോധത്തിനായി വാക്സിൻ നിർബന്ധമെന്ന് പഠന റിപ്പോർട്ട്
Image for representation, Credits: Reuters
  • Share this:
കോവിഡ് പ്രതിരോധത്തിനായി വാക്സിനേഷൻ സ്വീകരിച്ച ശേഷം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന ആന്‍റിബോഡി കൂടുതൽ കാലം നിലനിൽക്കുമെന്നും കൂടുതൽ പ്രതിരോധം നൽകുമെന്നും പഠന റിപ്പോർട്ട്. രോ​ഗബാധക്ക് ശേഷമുള്ള നാലു മാസത്തിനകം സ്വാഭാവികമായി ശരീരം ഉൽപ്പാദിപ്പിക്കുന്ന ആന്‍റിബോഡികളേക്കാൾ കൂടുതലായിരിക്കും ഇതെന്നും ശക്തമാണിതെന്നും കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി (കെജിഎംയു) നടത്തിയ പഠനം കണ്ടെത്തി. യൂണിവേഴ്സിറ്റിയിലെ 989 ആരോഗ്യ പ്രവർത്തകരിലും 500 പ്ലാസ്മ ദാതാക്കളിലുമാണ് പഠനം നടത്തിയത്. വൈറസിന്‍റെ ചങ്ങല പൊട്ടിക്കുന്നതിനായി പ്രതിരോധ ശേഷി നേടാൻ വാക്സിനേഷനിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും സ്വാഭാവിക പ്രതിരോധത്തിലൂടെ ഇത് ഫലപ്രദമാവില്ലെന്നും പഠനം കണ്ടെത്തി.

രണ്ടു ഭാഗങ്ങളായി നടത്തിയ പഠനത്തിൽ യൂണിവേഴ്സിറ്റിയിലെ സീനിയർ ഫാക്കൽറ്റി അംഗങ്ങൾ, ജൂനിയർ ഡോക്ടർമാർ, ക്ലാസ്സ് ഫോർ ജീവനക്കാർ തുടങ്ങിയ 989 ആരോഗ്യ പ്രവർത്തകരിലാണ് പഠനം നടത്തിയത്. ഇതിൽ 869 പേർക്കും (88 ശതമാനം) ശരീരത്തിൽ ആവശ്യമായ ആന്‍റിബോഡികൾ ഉണ്ടായിരുന്നതായി കണ്ടെത്തി. ഈ 869 പേരിൽ 73 ശതമാനവും രണ്ടു ഡോസ് വാക്സിനും 13 ശതമാനം പേർ ഒരു ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. മറ്റുള്ളവർ രോ​ഗബാധയുണ്ടായെങ്കിലും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരാണ്.

Also Read-Explained | കോവിഡിന് ശേഷമുണ്ടാകുന്ന അസിഡിറ്റിയും, വിശപ്പില്ലായ്മയും അവഗണിക്കരുത്! ഡോക്ടമാർ പറയുന്നതെന്തുകൊണ്ട്?

എന്നാൽ, ഇതിൽ 61 ആരോഗ്യപ്രവർത്തകർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചെങ്കിലും ശരീരത്തിൽ ആവശ്യമായ തോതിൽ ആന്റിബോഡി ഉൽപ്പാദനം നടന്നിട്ടില്ലെന്ന് കണ്ടെത്തി. ഇത്തരത്തിൽ ഒരു ഡോഡ് വാക്സിൻ സ്വീകരിച്ച 25 പേരിലും ആവശ്യമായ ആന്റിബോഡി ഉൽപ്പാദനം നടന്നിട്ടില്ല. ആവശ്യമായ തോതിൽ ആന്റിബോഡി ഇല്ലാത്ത മറ്റുള്ളവർ ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവരാണ്.

500 പ്ലാസ്മ ദാതാക്കളിൽ നടത്തിയ പഠനത്തിൽ, 50 ശതമാനം പേരിൽ മാത്രമാണ് ആവശ്യമായ ആന്‍റിബോഡി ഉൽപ്പാദനം നടന്നതായി കണ്ടെത്തിയത്. രോഗമുക്തമായി 14 ദിവസം മുതൽ മൂന്നു മാസം വരെ കഴിഞ്ഞ പ്ലാസ്മ ദാതാക്കളിലാണ് പഠനം നടത്തിയത്. പ്രതിരോധ ശേഷി കുറഞ്ഞത് കാരണമോ ചെറിയ തോതിലുള്ള രോ​ഗബാധ കാരണമോ ഇവരിൽ ആന്‍റിബോഡികൾ ആവശ്യത്തിന് ഉൽപ്പാദിപ്പിക്കപ്പെടാതിരിക്കുകയോ വളർച്ച എത്തും മുമ്പ് ഇല്ലാതാവുകയോ ചെയ്തിരിക്കാമെന്നും പഠനം പറയുന്നു.

സ്വാഭാവികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്‍റിബോഡിയെക്കാൾ കൂടുതൽ വാക്സിനേഷനിലൂടെ നേടാനാകുമെന്നാണ് പഠനം കണ്ടെത്തിയതെന്ന് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡിപ്പാർട്ട്മെൻറ് മേധാവ് പ്രൊഫ. തൂലിക ചന്ദ്ര പറയുന്നു. വാക്സിൻ എടുത്തവരിൽ ആന്‍റിബോഡിയുടെ തോത് ഉയർന്നതാണെന്നും, വാക്സിനനേഷനിലൂടെ മാത്രം ആർജ്ജിത പ്രതിരോധ ശേഷി നേടാനാകൂവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

Also Read-കോവിഡ് ഭേദമായവർക്ക് മുടി കൊഴിച്ചിലും ചർമ്മരോഗങ്ങളും; കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാം

സാധാരണയായി ഒരാൾ രോ​ഗബാധിതനാവുമ്പോൾ ശരീരത്തിലെ മെമറി സെല്ലുകൾ ഇതേക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കും. അതിനാൽ ആന്റിബോഡികൾ ഉദ്പാദിപ്പിക്കപ്പെട്ടില്ലെങ്കിലും രോഗബാധക്കുള്ള സാഹചര്യമുണ്ടായാൽ മെമറി സെല്ലുകൾ പ്രതിരോധത്തിനായി സഹായിക്കും. എന്നാൽ രണ്ടാം തരം​ഗത്തിൽ നിരവധിപ്പേരിൽ വീണ്ടും രോ​ഗബാധ ഉണ്ടായതായി കണ്ടെത്തി. പ്രതിരോധത്തിനായി മെമറി സെല്ലുകൾ വേണ്ടവിധം സഹായകരമായില്ലെന്നാണ് ഇതിൽ നിന്നും അനുമാനിക്കുന്നതെന്ന് പ്രൊഫ. തൂലിക ചന്ദ്ര കൂട്ടിച്ചേർത്തു.

പഠനത്തിന്റെ പ്രാഥമിക ഘട്ടം മാത്രമാണ് പൂർത്തിയായത്. മൊത്തം 4000 പേരിൽ വിശദമായ പഠനം നടന്നുകൊണ്ടിരിക്കുകയാണ്.
Published by: Asha Sulfiker
First published: June 12, 2021, 11:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories