കോവിഡ് വൈറസിന് അതിജീവനത്തിനായി ആകൃതിയും ഘടനയും മാറ്റാൻ കഴിയുമെന്ന് ഗവേഷകർ

ഇത് സംബന്ധിച്ച ഗവേഷണ ഫലങ്ങൾ നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ശാസ്ത്ര മാസികയിലാണ് പ്രസിദ്ധീകരിച്ചത്

ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്താനുള്ള RTPCR കിറ്റിന്റെ ലാബ് നിർമ്മാണം

ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്താനുള്ള RTPCR കിറ്റിന്റെ ലാബ് നിർമ്മാണം

  • Share this:
    കോവിഡ് -19ന് കാരണമാകുന്ന കൊറോണ വൈറസിന്റെ, സാർസ്-കോവ്-2 എന്ന ജനിതക വസ്തുവിന് അതിന്റെ നിലനിൽപ്പ് കൂട്ടുന്നതിനായി ആകൃതിയിലും ഘടനയിലും മാറ്റം വരുത്താൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. കോവിഡ് 19 മഹാമാരി ചികിത്സയ്ക്ക് കൂടുതൽ ഫലപ്രദമായ മരുന്നുകൾ നിർമ്മിക്കുന്നതിന് ഈ കണ്ടെത്തൽ സഹായിക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.

    ഡ്യൂക്ക്-എൻ‌യു‌എസ് മെഡിക്കൽ സ്കൂൾ, സിംഗപ്പൂരിലെ ജീനോം ഇൻസ്റ്റിറ്റ്യൂട്ട് (ജിഐഎസ്), ബയോഇൻഫർമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് (ബിഐഐ) എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. വൈറസിന്റെ ജനതിക ഘടനയായ റൈബോ ന്യൂക്ലിക് ആസിഡിന് (ആർ‌എൻ‌എ) അണുബാധയേറ്റ കോശങ്ങൾക്കുള്ളിൽ വളർച്ചയ്ക്കും നിലനിൽപ്പിനും ആവശ്യമായ സങ്കീർണ്ണവും ചലനാത്മകവുമായ ആകൃതികളിൽ വളരാൻ സാധിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞതായി, സ്ട്രെയിറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു.

    കൊറോണ വൈറസിന്റെ ആർ‌എൻ‌എയ്ക്ക് മനുഷ്യന്റെ കോശങ്ങളുടെ ആർ‌എൻ‌എയുമായി സമ്പർക്കം പുലർത്താൻ സാധിക്കുമെന്നും അത് ഉപയോഗിച്ച് വൈറസ് സ്വന്തമായി അതിജീവനം സാധ്യമാക്കുമെന്നും ഗവേഷക സംഘം കണ്ടെത്തി.



    "മനുഷ്യകോശങ്ങൾക്കുള്ളിൽ ചെല്ലുന്ന വൈറസിന്റെ രൂപം മനസ്സിലാക്കുന്നതിനുപുറമെ, വൈറസിന്റെ ആർ‌എൻ‌എ ലക്ഷ്യമാക്കുന്ന മരുന്നുകൾക്ക് അതിന്റെ ആകൃതികളും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് സമീപകാലത്തെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. ഇതാണ് ഈ പദ്ധതി ആരംഭിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്," ലബോറട്ടറി ഓഫ് ആർഎൻഎ ജെനോമിക്സ് ആൻഡ് സ്ട്രക്ചറിലെ ഗവേഷക സംഘത്തിന്റെ നേതാവായ ഡോ. വാൻ യൂ പറയുന്നു.

    ഇത് സംബന്ധിച്ച ഗവേഷണ ഫലങ്ങൾ നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ശാസ്ത്ര മാസികയിലാണ് പ്രസിദ്ധീകരിച്ചത്.

    നമ്മുടെ ശരീരത്തിലെ ആന്റിബോഡികൾ വൈറസ് പ്രോട്ടീനുകളുമായും അതിന്റെ ജീനോമുകളുമായും എങ്ങനെയാണ് ഇടപഴകുന്നത് എന്നതിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. വൈറസ് ഒരു ജീവകോശത്തെ ബാധിച്ചുകഴിഞ്ഞാൽ മനുഷ്യന്റെ ആർഎൻഎയുമായി അത് എങ്ങനെയാണ് സമ്പർക്കം പുലർത്തുന്നത് എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഇപ്പോഴും നടക്കുകയാണ്.

    പുതിയ പഠനത്തിൽ, വൈറസ് ചെറിയ ന്യൂക്ലിയോളാർ ആർഎൻഎ അല്ലെങ്കിൽ സ്നോ ആർഎൻഎയുമായി ബന്ധപ്പെട്ടു കൊണ്ട് അതിന്റെ രൂപം പരിഷ്ക്കരിക്കാനുള്ള കഴിവുകൾ രൂപപ്പെടുത്തുന്നതായി ഒരു സംഘം ഗവേഷകർ കണ്ടെത്തി. ഇത് വൈറസിനെ അതിന്റെ സ്ഥിതി സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു, കൂടാതെ ഇത് ആതിഥേയ കോശങ്ങളെ ബാധിക്കുന്നതിൽ കൊറോണ വൈറസിനെ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു.

    മരുന്നുകളുടെ കണ്ടുപിടിത്തം ലക്ഷ്യമാക്കി, വൈറസ് ആർഎൻഎയുടെ മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റ് ഗവേഷകരെ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്നും യൂ പറഞ്ഞു.

    മൗലികമായ അല്ലെങ്കിൽ ഉഗ്ര രൂപത്തിലുള്ള സാർസ്-കോവ്-2 വൈറസിന്റെ ഘടനകളെ ഒരു വേരിയന്റുമായി ടീം താരതമ്യം ചെയ്തു നോക്കി. അതിൽ രണ്ടാമത്തെ വൈറസിന്റെ ഘടനയിൽ അതിന്റെ ആർ‌എൻ‌എ ഇല്ലാതാക്കിയ ഒരു ഭാഗം അവർ കണ്ടെത്തുകയും ചെയ്തു.

    ഉഗ്രശക്തിയുള്ള വൈറസും സാധാരണ വകഭേദവും തമ്മിലുള്ള രൂപ ഘടനയിലെ വ്യത്യാസങ്ങളും കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു.
    Published by:user_57
    First published:
    )}