HOME » NEWS » Corona » SUPREME COURT JUDGE DY CHANDRACHUD TESTS POSITIVE FOR COVID 19

Covid 19 | സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ്

News18 Malayalam | news18-malayalam
Updated: May 12, 2021, 6:40 PM IST
Covid 19 | സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു
News18
  • Share this:
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ അദ്ദേഹത്തിന്റെ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ്. തിങ്കളാഴ്ച വിഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹം കേസുകള്‍ പരിഗഗണിച്ചിരുന്നു.

ഏപ്രിലില്‍ സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് രാജ്യത്തെ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ സുപ്രീം കോടതിയുടെ ഇ കമ്മിറ്റിയുടെ തലവനായ ജസ്റ്റിസ് ചന്ദ്രചൂഢ് പ്രധാന പങ്കുവഹിച്ചിരുന്നു.

Also Read-Covid 19 | സംസ്ഥാനത്ത് കോവിഡ് മരണം 95; രോഗം ബാധിച്ചത് 43529 പേർക്ക്

അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് മരണങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ 3,48,421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 40,956 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ 3,55,338 പേര്‍ ഡിസ്ചാര്‍ജ് ആയി. ഇതോടെ ആകെ ഡിസ്ചാര്‍ജ് ആയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,54,197 ആണ്. 37,04,099 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 17,52,35,991 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു
Published by: Jayesh Krishnan
First published: May 12, 2021, 6:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories