തന്റെ കടയിലെ മൈസൂർപാക്ക് കഴിച്ചാൽ കോവിഡ് ഭേദമാകുമെന്ന് കടയുടമ; കേസെടുത്ത് അധികൃതർ
തന്റെ കടയിലെ മൈസൂർപാക്ക് കഴിച്ചാൽ കോവിഡ് ഭേദമാകുമെന്ന് കടയുടമ; കേസെടുത്ത് അധികൃതർ
കൊറോണ വൈറസ് ബാധിതർ ഈ മൈസൂർ പാക്ക് കഴിക്കുമ്പോൾ ആദ്യം കയ്പ്പനുഭവപ്പെടുമെങ്കിലും ഇതിലെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ മധുരം തോന്നിത്തുടങ്ങും എന്നായിരുന്നു പരസ്യം
ചെന്നൈ: കോവിഡ് ഭേദമാക്കാന്‍ മൈസൂർപാക്കുമായെത്തിയ കടയുടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. കോയമ്പത്തൂർ 'ശ്രീ റാം വിലാസ് നെല്ലയ് ലാല സ്വീറ്റ്സ്'ഷോപ്പ് ഉടമ ശ്രീറാമിനെതിരെയണ് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
തന്റെ ഷോപ്പിൽ പ്രത്യേകമായി തയ്യാറാക്കുന്ന മൈസൂർപാക്ക് എങ്ങനെയാണ് കോവിഡ് ഭേദമാക്കുന്നതെന്ന് വിവരിച്ചു കൊണ്ടുള്ള പരസ്യങ്ങളും ഇയാള്‍ പലയിടങ്ങളിലായി പതിപ്പിച്ചിരുന്നു.' കൊറോണ വൈറസ് ബാധിതർ ഈ മൈസൂർ പാക്ക് കഴിക്കുമ്പോൾ ആദ്യം കയ്പ്പനുഭവപ്പെടുമെങ്കിലും ഇതിലെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ മധുരം തോന്നിത്തുടങ്ങും' എന്നായിരുന്നു പരസ്യത്തിൽ പറഞ്ഞിരുന്നത്. മൈസൂര്‍ പാക്ക് തയ്യാറാക്കാനുള്ള ഫോർമുല സൗജന്യമായി തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാൻ തയ്യാറാണെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.
ഇവിടെ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന 120 കിലോ മൈസൂർപാക്ക് അധികൃതർ പിടിച്ചെടുത്തു. പിന്നാലെ ഇയാളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി ഭക്ഷ്യസുരക്ഷ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.