ലാഹോറിലെ തബ്‌ലീഗ് ജമാഅത്ത്; 20000 പേർ നിരീക്ഷണത്തിൽ; സംഘടനയ്ക്കെതിരെ പാകിസ്ഥാനിൽ വിമർശനം

Tablighi Jamaat in Pakistan | മാർച്ച് പത്തിന് നടന്ന കൂട്ടായ്മയിൽ 70,000 മുതൽ 80,000 വരെ അംഗങ്ങൾ പങ്കെടുത്തതായാണ് പഞ്ചാബ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട്. എന്നാൽ പരിപാടിയിൽ 25000-ലേറെ ആളുകൾ മാത്രമാണ് പങ്കെടുത്തതെന്നാണ് ജമാഅത്ത് മാനേജ്മെന്‍റ് അവകാശപ്പെടുന്നത്.

News18 Malayalam | news18-malayalam
Updated: April 9, 2020, 8:43 PM IST
ലാഹോറിലെ തബ്‌ലീഗ് ജമാഅത്ത്; 20000 പേർ നിരീക്ഷണത്തിൽ; സംഘടനയ്ക്കെതിരെ പാകിസ്ഥാനിൽ വിമർശനം
Tablighi mosques
  • Share this:
ഇസ്ലാമാബാദ്: ഇന്ത്യയിൽ നിസാമുദ്ദീൻ മർക്കസിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് കൂട്ടായ്മ കോവിഡ് 19 വ്യാപിക്കാൻ ഇടയായെന്ന വിമർശനത്തിന് പിന്നാലെ പാകിസ്ഥാനിലും സംഘടന സമാനമായ ആരോപണം നേരിടുന്നു. ലാഹോറിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് കൂട്ടായ്മയിൽ പങ്കെടുത്ത ഇരുപതിനായിരം പേരെ രോഗസാധ്യത കണക്കിലെടുത്ത് നിരീക്ഷണത്തിലാക്കിയതോടെയാണിത്.

മാർച്ച് പത്തിന് നടന്ന കൂട്ടായ്മയിൽ 70,000 മുതൽ 80,000 വരെ അംഗങ്ങൾ പങ്കെടുത്തതായാണ് പഞ്ചാബ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട്. എന്നാൽ പരിപാടിയിൽ 25000-ലേറെ ആളുകൾ മാത്രമാണ് പങ്കെടുത്തതെന്നാണ് ജമാഅത്ത് മാനേജ്മെന്‍റ് അവകാശപ്പെടുന്നത്.
You may also like:Covid 19: ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച 12 പേരിൽ 11 പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെ [NEWS]കർണാടകം ചികിത്സ നിഷേധിക്കുന്ന സംഭവം: വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി [NEWS]COVID 19 | ആത്മവിശ്വാസം നല്ലത്, ജാഗ്രത ഉപേക്ഷിക്കരുത്, വ്യാപനസാധ്യത ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി [NEWS]

40 രാജ്യങ്ങളിൽനിന്നായി 3000 വിദേശ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. എല്ലാ അന്താരാഷ്ട വിമാനങ്ങളും സർവീസ് നടത്തിയതോടെ വിദേശ പ്രതിനിധികൾക്ക് തിരിച്ചുപോകാനായിട്ടില്ല.
പരിപാടിയിൽ പങ്കെടുത്ത ആയിരകണക്കിന് ആളുകളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നാണ് പഞ്ചാബ് പ്രവിശ്യ സർക്കാർ പറയുന്നത്. പരിപാടിയിൽ പങ്കെടുത്ത 539 പേരിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധിപ്പേരിൽ രോഗലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യ, മലേഷ്യ എന്നിവിടങ്ങളിലേതിന് ശേഷം പാകിസ്ഥാനിലും തബ്‌ലീഗ് ജമാഅത്ത് കോവിഡ് 19 വ്യാപിക്കാൻ കാരണമായെന്ന വിമർശനം നേരിടുകയാണ്.

പാകിസ്ഥാനിൽ ഇതുവരെ 4196 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 60 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 9, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading