തമിഴ് നടൻ ഫ്ലോറന്റ് സി പെരേര അന്തരിച്ചു. 67 വയസായിരുന്നു.
കോവിഡ് ബാധിച്ച് ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലിരിക്കെയാണ് അന്ത്യം. 2003ൽ വിജയ് നായകനായ പുതിയ ഗീതൈയിലൂടെയാണ് ഫ്ലോറന്റ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പ്രഭു സോളമന്റെ കയൽ (2014) പുറത്തിറങ്ങിയതോടെ, ഇതിലെ അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Also Read-
അമ്മയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടിധർമധുരൈ, വിഐപി2, രാജ മന്തിരി, തൊടരൈ, മുപ്പരിമനം, കൊടിവീരൻ, എങ്കിട്ട മോതാതേ, സത്രിയൻ, പൊതുവാക എൻ മനസ് തങ്കം, നാഗേഷ് തിരയിരങ്കം, തരാമണി എന്നീ സിനികളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. സിനിമക്ക് പുറത്ത് കലൈഞ്ജർ ടിവി, വിജയ് ടിവി, വിൻ ടിവി എന്നീ ചാനലുകളിലും സേവനമനുഷ്ഠിച്ചു.
Also Read-
കടക്കെണിയിൽ നിന്ന് കയറാൻ വൃക്ക വിൽക്കാൻ തയാറായി; ദമ്പതികൾക്ക് നഷ്ടമായത് 17 ലക്ഷം രൂപതാരത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. സോഷ്യൽ മീഡിയയിലൂടെ സിനിമാ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നു.
ഫ്ളോറന്റ് പെരേരയുടെ ഇടംപൊരുൾ യവൾ സംവിധാനം ചെയ്ത ശ്രീനു രാമസ്വാമി കുറിച്ചത് ഇങ്ങനെ- എനിക്കിത് വിശ്വസിക്കാനാകുന്നില്ല. അഭിനേതാവ്, കലൈഞ്ജർ ടി വി മുൻ ജനറൽ മാനേജർ. സുമനസ്സിന് ഉടമ. എന്നും ഞങ്ങള്‍ക്കുള്ളിലുണ്ടാകും. ആദരാഞ്ജലികൾ''
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.