HOME /NEWS /Corona / COVID 19 | കൊറോണ വൈറസിനെതിരെ പോരാടുന്ന ഡോക്ടർമാർക്ക് പ്രത്യേകശമ്പളം പ്രഖ്യാപിച്ച് തമിഴ്നാട്

COVID 19 | കൊറോണ വൈറസിനെതിരെ പോരാടുന്ന ഡോക്ടർമാർക്ക് പ്രത്യേകശമ്പളം പ്രഖ്യാപിച്ച് തമിഴ്നാട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

അവരെ അഭിനന്ദിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ഒരു മാസത്തെ പ്രത്യേക ശമ്പളം അവർക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ചെന്നൈ: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ഡോക്ടർമാർ, നഴ്സുമാർ പാരാമെഡിക്സ്, സാനിറ്ററി വർക്കേഴ്സ് എന്നിവർക്ക് ഈ മാസത്തെ ശമ്പളത്തിനൊപ്പം അധികതുക പ്രഖ്യാപിച്ച് തമിഴ് നാട്. മുഖ്യമന്ത്രി കെ പളനിസ്വാമി നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.

    മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് നിയമസഭ അംഗീകരിച്ചത്. ഡോക്ടർമാർ, നഴ്സുമാർ, രാമെഡിക്സ്, ശുചീകരണ തൊഴിലാളികൾ എന്നിവർ തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് അർപ്പണബോധത്തോടെ പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    You may also like:നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാവർക്കറെ വീടുകയറി മർദ്ദിച്ച് പ്രവാസിയുടെ പ്രതികാരം [NEWS]ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി [NEWS]സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി നൽകണം: ഡിജിപി [NEWS]

    അവരെ അഭിനന്ദിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ഒരു മാസത്തെ പ്രത്യേക ശമ്പളം അവർക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം തമിഴ് നാട്ടിലെ സാനിറ്ററി തൊഴിലാളികളെ ശുചീകരണ തൊഴിലാളികൾ എന്ന് നാമകരണം ചെയ്തിരുന്നു.

    ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 10 കോടി രൂപ ചെലവിൽ എയർ ആംബുലൻസ് സേവനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

    !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

    First published:

    Tags: Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona UAE, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, Coronavirus symptoms, Coronavirus update, Covid 19