കോവിഡ് വാക്സിന് തമിഴ്നാട്ടിലെ എല്ലാവര്ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന വാഗ്ദാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. വാക്സിന് വിതരണത്തിനെത്തിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയില്‍ സംസ്ഥാനത്തെ എല്ലാവര്ക്കും കോവിഡ് വാക്സിന് നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെയും വാഗ്ദാനം.
അതേസമയം തമിഴ്നാട്ടില്‍ അടുത്ത ദിവസങ്ങളിലായി കോവിഡ് വ്യാപനത്തില്‍ കുറവുണ്ട്. ബുധനാഴ്ച 3086 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നു.
ഇതില്‍ ആറരലക്ഷം രോഗികള്‍ മുക്തരായതായാണ് തമിഴ്നാട് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 35,480 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 10,780 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coronavirus, Covid 19, Covid 19 in Kerala, Covid 19 in Tamilnadu, Covid 19 today, Covid vaccine, E k palaniswami, കൊറോണവൈറസ്