• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് കാലത്ത് ജോലി പോയി; ജീവിക്കാൻ മുറുക്ക് ഉണ്ടാക്കി വിൽപന നടത്തി എഞ്ചിനീയറിംഗ് പ്രൊഫസർ

കോവിഡ് കാലത്ത് ജോലി പോയി; ജീവിക്കാൻ മുറുക്ക് ഉണ്ടാക്കി വിൽപന നടത്തി എഞ്ചിനീയറിംഗ് പ്രൊഫസർ

കൊറോണ വ്യാപനം പിടിതരാതെ മുന്നോട്ടുകുതിക്കുന്ന ഈ സമയത്ത് പുതിയൊരു ജോലി ലഭിക്കുക ഏറെ പ്രയാസകരമാണ്. എന്നാൽ തമിഴ്നാട്ടിൽ ജോലി നഷ്ടപ്പെട്ട എഞ്ചിനീയറിംഗ് പ്രൊഫസർ ജീവിക്കാനായി കണ്ടെത്തിയത് മറ്റൊരുവഴിയാണ്.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    കൊറോണ മഹാമാരിയുടെ വ്യാപനം ലക്ഷക്കണക്കിന് പേരുടെ ജീവനോപാധി കൂടിയാണ് തട്ടിയെടുത്തത്. നിരവധി പേര്ഡക്ക് ജോലി നഷ്ടപ്പെട്ടു. കൊറോണ വ്യാപനം പിടിതരാതെ മുന്നോട്ടുകുതിക്കുന്ന ഈ സമയത്ത് പുതിയൊരു ജോലി ലഭിക്കുക ഏറെ പ്രയാസകരമാണ്. എന്നാൽ തമിഴ്നാട്ടിൽ ജോലി നഷ്ടപ്പെട്ട എഞ്ചിനീയറിംഗ് പ്രൊഫസർ ജീവിക്കാനായി കണ്ടെത്തിയത് മറ്റൊരുവഴിയാണ്.  മുറുക്കുണ്ടാക്കി വിൽപന നടത്തി ഉപജീവനത്തിന് കാശ് കണ്ടെത്താനാണ് എഞ്ചിനീയറിംഗ് പ്രൊഫസർ തീരുമാനിച്ചത്.

    കോവിഡിന് മുൻപ് കോയമ്പത്തൂരിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസറായിരുന്നു കൂടലൂർ സ്വദേശിയായ ടി മഹേശ്വരൻ. കോളജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി കൂടിയായിരുന്നു അദ്ദേഹം. കോവിഡ് വന്നതോടെ കോളജ് അടച്ചു. ശമ്പളം നൽകാനാകില്ലെന്ന് 30 കാരനായ പ്രൊഫസറെ കോളജ് അധികൃതർ അറിയിക്കുകയും ചെയ്തു. ജീവിതം വഴിമുട്ടിയപ്പോൾ പകച്ചുനിൽക്കാതെ മറ്റൊരു ഉപജീവനമാർഗം കണ്ടെത്തുകയായിരുന്നു മഹേശ്വര‍ൻ. സ്വദേശമായ നെയ്വേലിയിലാണ് മഹേശ്വരൻ മുറുക്കുണ്ടാക്കി വിൽക്കുന്നത്.

    ഉന്നത യോഗ്യതകളുണ്ടെങ്കിലും മൂന്നു പുതിയ വിദ്യാർത്ഥികളെ കോളജിൽ എത്തിച്ചാലേ ജോലിയിൽ തുടരാനാകൂവെന്നാണ് കോളജ് അധികൃതർ മഹേശ്വരനോട് പറഞ്ഞത്. മറ്റൊരു കോളജിൽ ജോലി കിട്ടിയെങ്കിലും അവരും സമാനമായ ആവശ്യമാണ് മുന്നോട്ടുവെച്ചത്.

    TRENDING: Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാ​ഞ്ച് റിപ്പോർട്ട് [NEWS]Kerala Gold Smuggling | 'സ്വർണക്കടത്തിൽ എന്റെ പേര് വലിച്ചിഴയ്ക്കരുത്; നിയമ നടപടി സ്വീകരിക്കും': ശശി തരൂർ [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]

    ഇപ്പോൾ ആറുവയസുകാരി മകളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ മഹേശ്വരൻ രുചികരമായ മുറുക്ക് ഉണ്ടാക്കി വിൽക്കുകയാണ്. നെയ്വേലിയിലെ കടകളിലും മറ്റും മുറുക്കുണ്ടാക്കി വിൽക്കുന്നതിലൂടെ പ്രതിദിനം 500 രൂപ വരുമാനം ലഭിക്കുന്നുവെന്ന് മഹേശ്വരന്‍ പറയുന്നു.

    കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോൾ പകച്ചുനിൽക്കാതെ ജീവിക്കാനായി മറ്റുവഴികൾതേടിയത് മഹേശ്വരൻ മാത്രമല്ല, സമീപകാലത്ത് ജോലി നഷ്ടപ്പെട്ട തായ് പൈലറ്റ് നകാരിൽ ഇന്റ, ഉപജീവനത്തിനായി കണ്ടെത്തിയത് മോട്ടോർ ബൈക്കിലെ ഭക്ഷണ വിതരണമായിരുന്നു.
    Published by:Rajesh V
    First published: