Covid 19 | തമിഴ്നാട് ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു; വീട്ടിൽ നിരീക്ഷണത്തിലാക്കി

രാജ്ഭവനിലെ മൂന്ന് പേർക്കു നേരത്തെ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജൂലൈ 29 മുതൽ 80 കാരനായ പുരോഹിത് ക്വറന്‍റീനിലായിരുന്നു.

News18 Malayalam | news18-malayalam
Updated: August 2, 2020, 6:49 PM IST
Covid 19 | തമിഴ്നാട് ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു; വീട്ടിൽ നിരീക്ഷണത്തിലാക്കി
Governor Purohit
  • Share this:
ചെന്നൈ: കോവിഡ് -19 ന് തമിഴ്‌നാട് ഗവർണർ ബൻ‌വാരിലാൽ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ വീട്ടിൽ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാലാണ് അദ്ദേഹത്തെ വീട്ടിൽ നിരീക്ഷണത്തിലാക്കിയതെന്ന് ചെന്നൈയിലെ ആശുപത്രി അധികൃതർ അറിയിച്ചു.

രാജ്ഭവനിലെ മൂന്ന് പേർക്കു നേരത്തെ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജൂലൈ 29 മുതൽ 80 കാരനായ പുരോഹിത് ക്വറന്‍റീനിലായിരുന്നു.

ഇന്നു ഗവർണർക്കു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ പൂർണ ആരോഗ്യനില പരിശോധിച്ചതിനുശേഷമാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്ന് ഡോക്ടർമാർ നിരീക്ഷിച്ചത്.

ഗവർണർ ബൻ‌വാരിലാൽ പുരോഹിതിന് കോവിഡ് -19 ന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അരവിന്ദൻ സെൽവരാജ് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു.

രോഗലക്ഷണങ്ങൾ മിതമായതിനാൽ അദ്ദേഹത്തെ വീട്ടിൽ നിരീക്ഷണത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കാവേരി ആശുപത്രിയിലെ മെഡിക്കൽ സംഘം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
TRENDING:'ലോകകപ്പിനിടെ അഫ്രിദിയും അക്തറും രക്ഷകരായി'; പാക് താരങ്ങൾ സഹായിച്ചത് ഓർത്തെടുത്ത് നെഹ്റ[PHOTOS]യുവാവിനെ ബന്ദിയാക്കി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചു; ആറംഗ സംഘത്തെ പൊലീസ് തെരയുന്നു[PHOTOS]Samantha Akkineni | സാമന്ത അഭിനയം നിർത്തുന്നോ? സോഷ്യൽമീഡിയയിൽ വൈറലായ ചോദ്യം[PHOTOS]
നേരത്തെ, ജൂലൈ 23 ന് രാജ്ഭവനിൽ വിന്യസിച്ച 84 സുരക്ഷാ, അഗ്നിശമന സേനാംഗങ്ങൾക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതായി ഗവർണറുടെ ഓഫീസ് അറിയിച്ചിരുന്നു, ഇവരാരും പുരോഹിതുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ബന്ധപ്പെട്ടിട്ടില്ല.
Published by: Anuraj GR
First published: August 2, 2020, 6:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading