കോവിഡ് പുല്ലാണെന്ന് പറഞ്ഞ ടാൻസാനിയൻ പ്രസിഡന്‍റ് ഇന്ത്യയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്

കോവിഡ് പുല്ലാണെന്നും മാസ്ക്ക് ധരിക്കൽ ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമില്ലെന്നും ടാൻസാനിയ പ്രസിഡന്‍റ് പറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു

john magufuli

john magufuli

 • Share this:
  കോവിഡ് പുല്ലാണെന്ന് പറഞ്ഞ് മാസ്ക്ക് ധരിക്കാൻ വിസമ്മതിച്ച ടാൻസാനിയൻ പ്രസിഡന്‍റ് ജോൺ മഗുഫുളി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ രഹസ്യ കേന്ദ്രത്തിലാണ് ജോൺ മഗുഫുളിയെ ചികിത്സിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ടാൻസാനിയൻ പ്രതിപക്ഷ നേതാവ് ടുണ്ടു ലിസ്സുവാണ് ആരോപണവുമായി രംഗത്തെത്തിയത്. കെനിയയിലെ നെയ്റോബിയിൽ ചികിത്സയിലായിരുന്ന ജോൺ മഗുഫുളിയെ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തിച്ചതായുള്ള വിവരം തന്‍റെ പക്കലുണ്ടെന്ന് ലിസ്സു അവകാശപ്പെടുന്നു.

  അതേസമയം ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിക്കുമ്പോഴും ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇന്ത്യയോ ടാനസാനിയയോ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കോവിഡ് പുല്ലാണെന്നും മാസ്ക്ക് ധരിക്കൽ ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമില്ലെന്നും ജോൺ മഗുഫുളി പറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. കോവിഡ് അതിതീവ്രമായിരുന്ന സമയത്താണ് ടാൻസാനിയൻ പ്രസിഡന്‍റ് ഈ വിവാദ പ്രസ്താവന നടത്തിയത്.

  ഫെബ്രുവരി 27ന് ശേഷം ജോൺ മഗുഫുളി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ടാൻസാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു. ബുൾഡോസർ എന്ന അറിയപ്പെടുന്ന മഗുഫുളി കെനിയയിൽ ചികിത്സയിലുണ്ടെന്ന് അവിടുത്തെ ചില മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മഗുഫുളി വെന്‍റിലേറ്റർ സഹായത്തോടെ ചികിത്സയിലാണെന്ന് ചില രാഷ്ട്രീയ നയതന്ത്ര വൃത്തങ്ങളെ ഉദ്ദരിച്ചാണ് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

  കോവിഡിനെ തുരത്താൻ പ്രാർഥനയും ആവിപിടുത്തവും മതിയെന്നായിരുന്നു ജോൺ മഗുഫുളി തുടക്കം മുതൽ പറഞ്ഞിരുന്നു. ഇതിലൂടെ ടാൻസാനിയക്കാർക്ക് കോവിഡിനെ മറികടക്കാനാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കിയിരുന്നു. ആഫ്രിക്കയുടെ സമ്പത്ത് കൊള്ളയടിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢ പദ്ധതിയാണ് കോവിഡും വാക്സിനേഷനുമെന്ന് ജോൺ മഗുഫുളി ആരോപിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവർതതനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വേണ്ടത്ര പ്രാധാന്യം ടാൻസാനിയയിൽ നൽകുന്നില്ല. പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിന് നേരത്തെ തന്നെ പ്രസിഡന്‍റെ ജോൺ മഗുഫുളി വിലക്ക് ഏർപ്പെടുത്തിയിരുന്നു.

  You May Also Like- Covid Vaccine | കുത്തിവെയ്പ്പ് പേടിയാണോ? മൂക്കിലൂടെയും വാക്സിൻ എടുക്കാം; ഹൈദരാബാദിൽ 10 പേർക്കു നൽകി

  കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് കേന്ദ്ര സർക്കാർ. കൊവിഡ് രൂക്ഷമായിരുന്ന കേരളത്തില്‍ ഒരു മാസത്തിനുള്ളില്‍ ഉണ്ടായ മാറ്റം അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആഴ്ചകള്‍ക്ക് മുന്‍പ് വൈറസ് വ്യാപനം രൂക്ഷമായിരുന്ന കേരളത്തില്‍ കേസുകള്‍ കുറയുകയാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു

  അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിന് കാരണം വൈറസിന്റെ പുതിയ വകഭേദമല്ല. പരിശോധന, ട്രാക്കിംഗ്, ട്രേസിംഗ് എന്നിവ കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ഐ സി എം ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
  Published by:Anuraj GR
  First published:
  )}