നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Vaccine | കോവിന്‍ ആപ്പില്‍ സാങ്കേതിക തകരാര്‍; രജിസ്‌ട്രേഷന്‍ തടസ്സപ്പെട്ടു

  Covid Vaccine | കോവിന്‍ ആപ്പില്‍ സാങ്കേതിക തകരാര്‍; രജിസ്‌ട്രേഷന്‍ തടസ്സപ്പെട്ടു

  കോവിന്‍ ആപ്പ് കൂടാതെ ആരോഗ്യ സേതു വഴിയും വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ആരോഗ്യ സേതുവില്‍ ഒടിപി പ്രശ്‌നം നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ഉയരുന്നുണ്ട്

  Co-WIN

  Co-WIN

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്ത് മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആപ്പായ കോവിനില്‍ സാങ്കേതിക തകരാര്‍. ഇന്ന് നാലു മണിക്കാണ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കില്ലന്ന് പരാതിപ്പെട്ടുകൊണ്ട് നരിവധി പേര്‍ രംഗത്തെത്തി.

   കോവിന്‍ ആപ്പ് തകരാറിലാണെന്നും പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്നു. രജിസ്റ്റര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോഴേ സൈറ്റ് തകരാറിലാണെന്നാണ് പലര്‍ക്കും കാണിക്കുന്നത്. കോവിന്‍ ആപ്പ് കൂടാതെ ആരോഗ്യ സേതു വഴിയും വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ആരോഗ്യ സേതുവില്‍ ഒടിപി പ്രശ്‌നം നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ഉയരുന്നുണ്ട്.

   Also Read- Covid Vaccination | വാക്‌സിന്‍ ക്ഷാമം; മഹാരാഷ്ട്രയില്‍ മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കില്ല

   തകരാര്‍ എന്തുകൊണ്ടാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും എന്നാല്‍ സൈറ്റില്‍ നേരിടുന്ന ട്രാഫികാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. മെയ് ഒന്നു മുതലാണ് രാജ്യത്തെ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിക്കുക. ഒരു അക്കൗണ്ടില്‍ നിന്ന് നാലു പേര്‍ക്ക് വരെ പൗരന്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

   കഴിഞ്ഞ ദിവസം 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ കൂടി എത്തിയതോടെ 2,79,275 ഡോസ് വാക്‌സീന്‍ സ്റ്റോക്കുണ്ട്. മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്‌ട്രേഷനായി പാലിക്കേണ്ടത്. മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ ലഭിച്ചു തുടങ്ങുക. സ്വകാര്യ ആശുപത്രികളില്‍ നിന്ന് പണം നല്‍കിയും ലഭ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് സൗജന്യമായും വാക്സിന്‍ ലഭിക്കും.

   Also Read- Covid Vaccine | കോവാക്‌സിന്‍ കോവിഡ് ഇന്ത്യന്‍ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കും; കണ്ടെത്തല്‍

   രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

   1. cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
   2. 'സ്വയം രജിസ്റ്റര്‍ ചെയ്യുക / പ്രവേശിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക
   3. നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കുക.
   4. തുടര്‍ന്ന്, നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി ലഭിക്കും, നല്‍കിയിരിക്കുന്ന സ്ഥലത്ത് ഒടിപി നല്‍കുക.
   5. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, ആവശ്യമുള്ള തീയതിയിലും സമയവും നല്‍കുക.

   നിങ്ങളുടെ കോവിഡ് -19 വാക്‌സിനേഷന്‍ പൂര്‍ത്തിയായ ശേഷം, ഒരു റഫറന്‍സ് ഐഡി ലഭിക്കും, അതിലൂടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

   സ്ലോട്ടുകള്‍ നോക്കുമ്പോള്‍ കാണുന്നില്ലെന്നു കരുതി തീര്‍ന്നു എന്നല്ല അര്‍ഥം. ഏതു സമയത്താണ് ഓരോ കേന്ദ്രവും ഈ വിവരം അപ്‌ഡേറ്റ് ചെയ്യുന്നതെന്ന് അവ്യക്തമായതിനാല്‍ ഇടയ്ക്കിടയ്ക്ക് പോര്‍ട്ടല്‍ പരിശോധിക്കേണ്ടി വരും. പിന്‍കോഡ് നല്‍കി കേന്ദ്രം പരിശോധിക്കുന്നതിനു പകരം 'Search by District' എന്ന നല്‍കിയാല്‍ ജില്ലയിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ സ്ലോട്ട് ഉണ്ടോയെന്നറിയാം.

   മൊബൈല്‍ ഫോണിലെ വെബ് ബ്രൗസറില്‍ കോവിന്‍ പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് 'Book Appointment for vaccination' എന്ന ഭാഗത്ത് 'Search By District' ഓപ്ഷന്‍ എടുത്തു നിങ്ങളുടെ ജില്ല നല്‍കി സെര്‍ച് ചെയ്യുക. ഈ ടാബ് മിനിമൈസ് ചെയ്ത ശേഷം ഇടയ്ക്കിടയ്ക്ക് തുറന്ന് 'Search' ഓപ്ഷന്‍ നല്‍കിയാല്‍ ഏതെങ്കിലും സെന്ററുകള്‍ സ്ലോട്ട് അപ്‌ഡേറ്റ് ചെയ്താല്‍ അറിയാനാകും.
   Published by:Jayesh Krishnan
   First published:
   )}